31
Jul 2026
Fri
31 Jul 2026 Fri
25 year old man arrested with MDMA

എംഡിഎംഎയും കഞ്ചാവുമായി 25കാരൻ പിടിയിൽ‌. കുന്നംകുളം പാനപറമ്പ് മമ്പറമ്പത്ത് വീട്ടിൽ മുകേഷ് ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കുന്നംകുളം പോലീസും ചേർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇയാളുടെ പക്കൽ നിന്ന് 9.63 ഗ്രാം എംഡിഎംഎയും 250 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇയാൾ ലഹരിമരുന്ന് എത്തിച്ചു നൽകിയിരുന്നുവെന്ന് പോലീസ് പറയുന്നു.

ALSO READ: ആലുവയില്‍ നിന്ന് 12കാരിയെ കടത്തിക്കൊണ്ടുപോയ മയക്കുമരുന്ന് കേസിലെ പ്രതിയായ 25കാരന്‍ റിമാന്‍ഡില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക