03
Aug 2026
Mon
03 Aug 2026 Mon
High Court criticises promotion of S Sreejith

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കമെന്ന് കോടതി ചോദിച്ചു. ഹരജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തിടുക്കത്തില്‍ തീരുമാനമെടുത്തു. സ്ഥാനക്കയറ്റം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബോഡി ബില്‍ഡര്‍മാരുടെ പോലീസ് നിയമനം പരിഗണിക്കെയായിരുന്നു വിമര്‍ശനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എഡിജിപി സ്ഥാനത്തിരിക്കെ മുന്‍കൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങളും വിവാദങ്ങളും നിലനില്‍ക്കെയാണ് ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന് സ്ഥാനക്കയറ്റം നല്‍കിയത്. എഡിജിപി സ്ഥാനത്തുള്ള എം ആര്‍ അജിത് കുമാര്‍ സസ്‌പെന്‍ഷനിലായതാണ് സീനിയോറിറ്റിയില്‍ താഴെയുള്ള ശ്രീജിത്തിന് ഗുണമായത്. ജയില്‍ ഡിജിപിയായാണ് ശ്രീജിത്തിനെ നിയമിക്കുക.

ALSO READ: വിവാഹിതയാവാനായി വിദേശത്തു നിന്നെത്തുന്ന മകളെ കൂട്ടാന്‍ വിമാനത്താവളത്തിലേക്ക് പോകവെ അച്ഛന്‍ കാറിടിച്ചുമരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക