പോലീസ് കസ്റ്റഡിയിലിരിക്കെ വെടിയേറ്റുമരിച്ച മുന്‍ എംപി ആതിഖ് അഹമ്മദിന്റെ മകനടക്കം രണ്ടുപേര്‍ വാഹനാപകടത്തില്‍ മരിച്ചു. ആതിഖ് അഹമ്മദിന്റെ അഞ്ചാമത്തെ മകന് അബാന്‍ അഹമ്മദും സുഹൃത്ത് സോനുവുമാണ് മരിച്ചത്. അബാനും സുഹൃത്തുക്കളും കൂടി കാറില്‍ ജാന്‍സിയിലെ ജയില്‍ കഴിയുന്ന സഹോദരനെ കാണാന്‍ പോവുന്നതിനിടെ വാഹനം ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നു.
|
ആതിഖ് അഹമ്മദിന്റെ മൂത്ത പുത്രന് ഉമര്‍ അഹമ്മദ് ലഖ്നൗ ജയിലിലാണ്. മൂന്നാമത്തെ മകന് ആസാദിനെ 2023 ഏപ്രിലില്‍ പോലീസ് വെടിവച്ചുകൊന്നിരുന്നു. നാലാമത്തെ മകന് അഹ്സാം മാത്രമാണ് നിലവില്‍ ജയിലിനു പുറത്തുള്ളത്.
2023 ഏപ്രില്‍ 15നാണ് ആതിഖ് അഹമ്മദിനെയും സഹോദരന് അഷ്റഫിനെയും ആശുപത്രിക്കു പുറത്തുവച്ചു വെടിവച്ചുകൊന്നത്. പോലീസ് കാവലില്‍ ആശുപത്രിയില്‍ മെഡിക്കല്‍ ചെക്കപ്പിനു കൊണ്ടുവന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന ഇവിടെ നിന്നിരുന്നവര്‍ പോയിന്റ് ബ്ലാങ്കില്‍ ഇരുവരെയും വെടിവച്ചുകൊല്ലുകയായിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോവല്‍ തുടങ്ങിയ കേസുകളില്‍ 2023 മാര്‍ച്ചില്‍ ആതിഖ് അഹമ്മദിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
ALSO READ: ക്ഷേമപെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





