പോലീസിനെ വെല്ലുവിളിച്ച അര്‍ജുന്‍ ആയങ്കിയെയും സംഘത്തെയും ഏത് വിധേനയും പൂട്ടാന്‍ പോലീസ്. അര്‍ജുന്‍ ആയങ്കിയേയും വീര പരിവേഷമുള്ള മറ്റു ഗുണ്ടകളെയും പൂട്ടാന്‍ ഓപ്പറേഷന്‍ ഗ്രിപ്പുമായി ആഭ്യന്തരവകുപ്പ്. 48 മണിക്കൂറിനുള്ളില്‍ ഇത്തരക്കാരെ മുഴുവന്‍ അകത്താക്കാനാണ് പോലീസ് നീക്കം. എ.ഡി.ജി.പി. പി വിജയന്റെ നേതൃത്വത്തിലാണ് പുതിയ ഓപ്പറേഷന്‍.
|
അര്‍ജുന്‍ ആയങ്കിയെപ്പോലെ സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന ഗുണ്ടകളെ പോലീസ് കൃത്യമായി മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനാണ് ഇന്ന് രാവിലെ തുടക്കമിട്ടിരിക്കുന്നത്. ഇതിനായി കേരള പോലീസിന്റെ സൈബര്‍ പട്രോളിങ്ങും വിന്യസിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഗുണ്ടാനേതാക്കളെ വീരാരാധനയോടെ പ്രകീര്‍ത്തിക്കുന്നവരും നിരീക്ഷണത്തിലാണ്.
ആഭ്യന്തരമന്ത്രിയെയും പോലീസിനെയും വെല്ലുവിളിച്ച അര്‍ജുന്‍ ആയങ്കിക്ക് വേണ്ടി പോലീസ് വലിയ സന്നാഹങ്ങളോടെയാണ് ഇറങ്ങിയിരിക്കുന്നത്. ആയങ്കിയുടെ അണികളായ ആറ് പേരെ തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അര്‍ജുന്‍ ആയങ്കി കൊച്ചിയിലുണ്ടെന്ന സൂചനകളും ഇതിനിടെ പുറത്തുവരുന്നുണ്ട്. നിയമസഹായത്തിനായാണ് കൊച്ചിയില്‍ തങ്ങുന്നതെന്ന സൂചനകളെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി. അര്‍ജുന്‍ ആയങ്കിയും സംഘവും എടപ്പാളില്‍ എത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അര്‍ജുന്‍ ആയങ്കിക്ക് ഒളിവില്‍ കഴിയാനുള്ള സൗകര്യമൊരുക്കിയെന്ന കേസിലാണ് അറസ്റ്റ്.
Tags: Arjun Ayanki, Operation Grip, Kerala Police, ADGP P Vijayan, Cyber Patrol, Ernakulam News, Malappuram News, Crime News Kerala, Kerala Home Department
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





