മുംബൈ: മഹാരാഷ്ട്രയിൽ വാഹന അപകടത്തിൽ പരുക്കേറ്റ പത്തൊമ്പതുകാരിയെ സഹായിക്കാനെന്ന വ്യാജേനയെത്തിയ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. മുംബൈയിൽ നിന്ന് 150 കിലോമീറ്ററോളം അകലെയുള്ള പാൽഘർ ജില്ലയിലെ തലസാരിയിൽ തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ ക്രൂര സംഭവം നടന്നത്. കേസിൽ ഉൾപ്പെട്ട മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മറ്റ് മൂന്ന് പേർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
|
ആൺസുഹൃത്തിനൊപ്പം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടി സഞ്ചരിച്ച ബൈക്ക് ആംഗാവിന് സമീപം വെച്ച് മറിയുകയായിരുന്നു. അപകടം കണ്ടതിനെ തുടർന്ന് ഓടിയെത്തിയ പ്രതികൾ സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയുടെ അടുത്തേക്ക് എത്തുകയായിരുന്നു.
തുടർന്ന് ആൺസുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ ശേഷം, പെൺകുട്ടിയെ ബലമായി വാഹനത്തിൽ കയറ്റി ആളൊഴിഞ്ഞ ബംഗ്ലാവിലേക്ക് കടത്തിക്കൊണ്ടുപോയി. അവിടെവെച്ചാണ് പെൺകുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്ന് തലസാരി പോലീസ് ഇൻസ്പെക്ടർ അജയ് ഗോരാഡ് വ്യക്തമാക്കി.
സംഭവത്തിന് ശേഷം പെൺകുട്ടിയും ആൺസുഹൃത്തും പോലീസിനെ സമീപിച്ച് പരാതി നൽകിയതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഉടനടി അന്വേഷണം ആരംഭിക്കുകയും മൂന്ന് പേരെ പിടികൂടുകയുമായിരുന്നു.
Tags: Maharashtra News, Palghar Crime, Gang Rape Case, Talasari Police, Crime News Malayalam, Latest India News, Breaking News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




