മൂന്നാം നിലയിൽ നിന്ന് വീണ് ഒന്നരവയസുകാരന് ഗുരുതര പരിക്ക്. ബെംഗളൂരുവിലെ മഡിവാളയിൽ ശനിയാഴ്ച രാവിലെ 10.50ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
|
കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞ് ഗ്രില്ലിൽ കയറുന്നതിനിടെയാണ് താഴേക്ക് വീണതെന്നാണ് പ്രാഥമിക വിവരം. മൂന്നാം നിലയിൽ നിന്ന് താഴേക്ക് വീണകുഞ്ഞ് ഉയർന്നുപൊങ്ങിയതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം.
സംഭവം കണ്ട നാട്ടുകാർ ഉടൻ തന്നെ കുഞ്ഞിനെ മോട്ടോർസൈക്കിളിൽ കൊരമംഗലയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
ALSO READ: നഗ്നനായി ഫാമിലെത്തി പശുക്കളെ പീഡിപ്പിച്ച ആറടി ഉയരമുള്ള അജ്ഞാതനെ പോലീസ് തിരയുന്നു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





