30
Aug 2026
Sat
30 Aug 2026 Sat
police arrests 29 person over robbery of bank safe swept away in flood

നേപ്പാളിൽ പ്രളയത്തിൽ ഒഴുകിപ്പോയ ബാങ്ക് സേഫ് തകർത്ത് പണം എടുത്ത സംഭവത്തിൽ 29 പേർ‌ പോലീസ് പിടിയിൽ. റസുവ ജില്ലയിലെ ഭോട്ടെകോശി മേഖലയിൽ പ്രളയത്തിൽ ഒഴുകിപ്പോയ സേഫാണ് ധാദിങ് ജില്ലയിലെ ഗൽച്ച്ഛി ഗ്രാമപഞ്ചായത്ത്–4ലെ ബെൽഖുഖോലയിൽ ത്രിശൂലി നദിക്കരയിൽ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സേഫ് കണ്ടെത്തിയതിനു പിന്നാലെ ചിലർ അത് തകർത്ത് അകത്തുണ്ടായിരുന്ന പണം എടുത്തതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രാഥമിക പരിശോധനയിൽ 29 പേരെ കസ്റ്റഡിയിലെടുത്തതായും ഇവരിൽ നിന്ന് 92,68,505 നേപ്പാൾ രൂപ പിടിച്ചെടുത്തതായും ധാദിങ് പോലീസ് അറിയിച്ചു. 19 മുതൽ 49 വയസ്സ് വരെയുള്ളവരാണ് കസ്റ്റഡിയിലുള്ളത്.

പണത്തിന്റെ ഉറവിടം അന്വേഷിച്ച് പോലീസ്

പിടിച്ചെടുത്ത പണം ഏത് ബാങ്കിന്റേതാണെന്നും സേഫ് എങ്ങനെയാണ് പ്രളയത്തിൽ ഒഴുകിപ്പോയതെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ALSO READ: കുളിമുറിയിലെ വാതില്‍ വിടവില്‍ ഫ്‌ളാഷ് ലൈറ്റ്; യുവതിയുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കണ്ടത് എസ്എഫ്‌ഐ നേതാവിനെ; കേസ് അട്ടിമറിക്കാന്‍ ശ്രമം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക