30
Aug 2026
Sun
30 Aug 2026 Sun
three siblings dies in accident forth one in critical after fortuner rammed in to them

രക്ഷാബന്ധൻ ആഘോഷിക്കാൻ ഒത്തുകൂടിയ നാല് സഹോദരങ്ങളിൽ മൂന്നുപേർ വാഹനമിടിച്ചു മരിച്ചു. പരിക്കേറ്റ നാലാമത്തെയാൾ ​ഗുരുതരാവസ്ഥയിൽ. ഫരീദാബാദിൽ ആണ് സംഭവം. അമിതവേഗത്തിലെത്തിയ ടൊയോട്ട ഫോർച്യൂണർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഖിലേഷ്, അവധേഷ്, സരോജിനി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രാജ്കുമാരിയാണ് അതീവ ​ഗുരുതരാവസ്ഥയിൽ ഫരീദാബാദിലെ എസ്എസ്ബി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്.

ശനിയാഴ്ച രാവിലെയാണ് സംഭവം. രക്ഷാബന്ധൻ ആഘോഷിക്കുന്നതിനായി അഖിലേഷിന്റെ വീട്ടിലായിരുന്നു നാല് സഹോദരങ്ങളും ഒത്തുകൂടിയത്. രാത്രി ഒരുമിച്ച് ആഘോഷിച്ച ശേഷം പിറ്റേന്ന് മൂന്ന് പേർ സ്വന്തം വീടുകളിലേക്ക് മടങ്ങാൻ ഒരുങ്ങുകയായിരുന്നു. ഇവരെ യാത്രയാക്കുന്നതിനായി അഖിലേഷും സമീപത്തെ ബസ് സ്റ്റാൻഡിലേക്ക് എത്തി.

ഏകദേശം 10–15 മിനിറ്റോളം ബസ് സ്റ്റാൻഡിൽ കാത്തുനിൽക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ഫോർച്യൂണർ നാലുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അഖിലേഷും അവധേഷും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
സഹോദരിമാരായ സരോജിനെയും രാജ്കുമാരിയെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ രാത്രി 9.30ഓടെ സരോജിയും മരണത്തിന് കീഴടങ്ങി.

അപകടത്തിന് പിന്നാലെ ഫോർച്യൂണർ ഓടിച്ചിരുന്നയാൾ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ALSO READ: പ്രളയാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് മൂന്നു ദിവസത്തിനുശേഷം ആറുവയസ്സുകാരിയെ ജീവനോടെ രക്ഷപ്പെടുത്തി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക