ബെംഗളൂരു: വായ്പയുടെ പലിശ തിരിച്ചടച്ചില്ലെന്നാരോപിച്ച് യുവതിയെ വസ്ത്രമുരിഞ്ഞ് മര്‍ദ്ദിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ രണ്ടു സ്ത്രീകള്‍ അടക്കം നാലുപേര്‍ ബെംഗളൂരുവില്‍ അറസ്റ്റിലായി. നസ്രത്ത്, രേഷ്മ, സുഹൈല്‍, സെയ്ഫ് എന്നിവരാണ് അറസ്റ്റിലായത്.
|
രണ്ടു വര്‍ഷം മുമ്പ് രേഷ്മയില്‍ നിന്ന് ഇരയായ യുവതി ഒരു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ആറു മാസമായി ഇതിന്റെ പലിശ അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. കൂടാതെ രേഷ്മ വഴി പരിചയപ്പെട്ട നസ്രത്തില്‍ നിന്ന് 50,000 രൂപ കൂടി വായ്പയെടുക്കുകയും ആഴ്ചതോറും 5,000 രൂപ വീതം തിരിച്ചടച്ചു വരികയുമായിരുന്നു. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം കഴിഞ്ഞ നാല് ആഴ്ചയായി ഈ തുകയും അടയ്ക്കാന്‍ സാധിച്ചില്ല.
ALSO READ: കാസര്‍കോഡ് സ്വദേശിയായ നഴ്സ് റിയാദില്‍ മരിച്ചനിലയില്‍
പീഡനം ഭയന്ന് രേഷ്മയുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത യുവതി മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റിയിരുന്നു. എന്നാല്‍, ഈ സമയത്ത് നസ്രത്ത് യുവതിയെ ഫോണില്‍ വിളിച്ച് ജോലിയും പണവും വാഗ്ദാനം ചെയ്തു. ഇതനുസരിച്ച് നസ്രത്തിന്റെ വീട്ടിലെത്തിയ യുവതിയെ സുഹൈല്‍ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
തുടര്‍ന്ന് യുവതിയെ ബലമായി ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയി. ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള കുമ്പളഗോടിന് സമീപമുള്ള വീട്ടിലെത്തിച്ച് തടങ്കലില്‍ വെച്ച ശേഷം വസ്ത്രമുരിഞ്ഞ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
മകളെ കാണാനില്ലെന്ന് കാണിച്ച് ഇരയുടെ അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Tags: engaluru Crime News, Loan Repayment Assault, Bengaluru Police Arrest, Crime News Malayalam, Karnataka Crime News, Bengaluru News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





