05
Sep 2026
Sat
05 Sep 2026 Sat
woman beaten to death by husband for not cooking food for him and children

തനിക്കും മക്കൾക്കും ഭക്ഷണം പാചകം ചെയ്തു നൽകാതെ ഡാൻസ് ക്ലാസിന് പോവാനൊരുങ്ങിയ ഭാര്യയെ ഭർത്താവ് തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. യാമിനി കൃഷ്ണ ലാൽ യാദവ് എന്ന 38കാരിയാണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് കൃഷ്ണ ലാൽ യാദവിനെ അറസ്റ്റ് ചെയ്തു. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കൃഷ്ണ ലാൽ തനിക്കും കുട്ടികൾക്കും ഭക്ഷണം തയ്യാറാക്കാൻ യാമിനിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, യാമിനി ഹൗസിങ് സൊസൈറ്റിയിൽ നടക്കുന്ന ഡാൻസ് ക്ലാസിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഭക്ഷണം പാകം ചെയ്യാൻ യാമിനി വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കം പിന്നീട് അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. ഭർത്താവിന്റെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ യാമിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ALSO READ: ബ്രേക്അപ് അഭ്യൂഹങ്ങള്‍ക്ക് വിട; പാരിസില്‍ പരസ്യ പ്രണയ സല്ലാപം നടത്തി യമാലും കാമുകിയും

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക