അബൂദബിയിലെ പ്രശസ്തമായ ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ് സന്ദർശിക്കുന്നവർക്ക് പ്രവേശന ഫീസ് ഏർപ്പെടുത്തി. യുഎഇ എമിറേറ്റ്സ് ഐഡി ഉടമകൾക്ക് 5 ദിർഹവും വിനോദസഞ്ചാരികൾക്ക് 10 ദിർഹവുമാണ് പ്രവേശന ഫീസ്.
|
60 വയസ്സിന് മുകളിലുള്ളവർ, മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾ, നിശ്ചയദാർഢ്യമുള്ളവർ (People of Determination) എന്നിവർക്ക് സൗജന്യ പ്രവേശനം തുടരും.
സന്ദർശനത്തിനുള്ള ടിക്കറ്റുകൾ ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. സന്ദർശനത്തിന് പരമാവധി ഒരു മാസം മുമ്പ് മാത്രമേ ബുക്കിങ് അനുവദിക്കൂ.
ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 9 മുതൽ രാത്രി 8.30 വരെയാണ് സന്ദർശന സമയം. വെള്ളിയാഴ്ച രാവിലെ 9 മുതൽ 11.30 വരെയും ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 8.30 വരെയുമാണ് സന്ദർശന സമയം.
മസ്ജിദ് സമുച്ചയത്തിലെ ‘ദിയ’ എന്ന 360 ഡിഗ്രി ശബ്ദ-വെളിച്ച അനുഭവത്തിനും പ്രത്യേകം ടിക്കറ്റ് ആവശ്യമാണ്. ഇതിന്റെ നിരക്ക് 25 ദിർഹമാണ്. വിശ്വാസം, പ്രചോദനം, സഹവർത്തിത്വം എന്നിവയുടെ കഥകൾ അവതരിപ്പിക്കുന്ന ലൈറ്റ് ആൻഡ് പീസ് മ്യൂസിയത്തിന്റെ പ്രവേശന ഫീസും 25 ദിർഹമാണ്. രണ്ടും ഉൾപ്പെടുന്ന പാസ് 40 ദിർഹത്തിന് ലഭിക്കും.
ALSO READ: 30 പന്തിൽ സെഞ്ച്വറി; അതിവേഗ ടി20 രാജ്യാന്തര സെഞ്ച്വറിയുടെ റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





