18
Sep 2026
Fri
18 Sep 2026 Fri

പെട്ടെന്ന് ലാഭം നേടാനുള്ള അവസരം മുതലെടുത്ത് ദുബായിലെ രണ്ട് പ്രവാസികൾ 76 ഐഫോണുകൾക്കായി ഏകദേശം 1.43 കോടി രൂപ ചെലവഴിച്ചു. ഐഫോൺ 18 പ്രോ, പ്രോ മാക്സ് ഉൾപ്പെടെയുള്ള വിവിധ മോഡലുകളാണ് റൈഹാനും ഷബീബും സ്വന്തമാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫോണുകൾ സ്വന്തമാക്കി മണിക്കൂറുകൾക്കുള്ളിൽ തന്നെ ചിലത് ഏകദേശം 13,000 മുതൽ 52,000 രൂപ വരെ അധിക വിലയ്ക്ക് വീണ്ടും വിറ്റതായാണ് റിപ്പോർട്ട്. ഐഫോൺ 18 പ്രോ മാക്സ് മോഡലുകൾക്ക് യുഎഇയിൽ ഉയർന്ന ഡിമാൻഡാണ് റീസെല്ലർമാർക്ക് വേഗത്തിൽ ലാഭം നേടാനുള്ള സാഹചര്യമൊരുക്കിയത്.

ആപ്പിളിന്റെ ഔദ്യോഗിക വിലയേക്കാൾ 500 മുതൽ 2,000 ദിർഹം വരെ, അതായത് ഏകദേശം 13,000 മുതൽ 52,000 രൂപ വരെ അധികം ഈടാക്കിയാണ് ചില ഫോണുകൾ വിറ്റത്.

ശനിയാഴ്ച, സെപ്റ്റംബർ 19ന് ശേഖരിക്കാനായി 40 ഫോണുകൾ കൂടി ബുക്ക് ചെയ്തതായി റൈഹാനും ഷബീബും പറഞ്ഞു.ഇവയ്ക്കായി മാത്രം 5.5 ലക്ഷം ദിർഹത്തിലധികം ചെലവഴിച്ചതായും ഐഫോൺ 18 പ്രോ, പ്രോ മാക്സ് മോഡലുകളുടെ വിവിധ സ്റ്റോറേജ് വേരിയന്റുകളാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നും റൈഹാൻ വ്യക്തമാക്കി.

ആദ്യ ദിവസം തന്നെ ആദ്യ സ്ലോട്ടിൽ ആവശ്യപ്പെട്ടത്ര ഫോണുകൾ ലഭ്യമാക്കുന്നത് എളുപ്പമല്ലെന്ന് ഷബീബ് പറഞ്ഞു. പ്രീ-ഓർഡർ ആരംഭിക്കുന്നതിന് മുമ്പ് അഞ്ച് ഉപകരണങ്ങളിൽ വരെ ഒരേസമയം ലോഗിൻ ചെയ്ത് 30 മിനിറ്റിലധികം തയ്യാറെടുപ്പുകൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾ താമസിക്കുന്ന ഷെയറിങ് അക്കോമഡേഷനിലെ മറ്റുള്ളവരോട് വൈഫൈ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ട ശേഷമാണ് പ്രീ-ഓർഡർ ആരംഭിച്ച ഉടൻ എല്ലാവരും ഒരേസമയം ബുക്കിങ് നടത്തിയത്. ഇത്തരത്തിലുള്ള തയ്യാറെടുപ്പിലൂടെയാണ് ആവശ്യപ്പെട്ട എണ്ണം ഫോണുകൾ ലഭിച്ചതെന്നും ഷബീബ് പറഞ്ഞു.

മറ്റൊരു റീസെല്ലറായ ഹമീദ് റാസ ദുബായ് മാൾ ആപ്പിൾ സ്റ്റോറിൽ ഫോൺ വാങ്ങാനെത്തിയവരിൽ രണ്ടാമനായിരുന്നു. അവിടെ നിന്ന് ഏഴ് ഫോണുകൾ ശേഖരിച്ച ശേഷം മാൾ ഓഫ് ദ എമിറേറ്റ്സിലെത്തി 20 ഫോണുകൾ കൂടി സ്വന്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.

ALSO READ: 80കാരൻ പ്രതിയായ ലൈംഗിക പീഡനക്കേസിൽ നിർണായക വഴിത്തിരിവ്; വീഡിയോയിലെ പെൺകുട്ടിയെ കണ്ടെത്തി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക