29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
തലമുറകൾ കൈമാറിയ സ്നേഹവും കരുത്തും; ജിദ്ദ ആർ.എസ്.സി യുടെ ‘ലെഗസി മീറ്റ്’ ശ്രദ്ധേയമായി

ജിദ്ദ: ‘ബി ഇൻ ബി മോർ’ (Be in B More) എന്ന പ്രമേയത്തിൽ നടന്നുകൊണ്ടിരിക്കുന്ന രിസാല സ്റ്റഡി സർക്കിൾ മെംബർഷിപ്പ്കാംപയിന്റെ ഭാഗമായി ജിദ്ദയിൽ മുൻകാല നേതൃസംഗമം ‘ലെഗസി മീറ്റ്’നടന്നു.മുപ്പത്‌ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ആർ.എസ്.സി, ജിദ്ദയിൽ രൂപം കൊണ്ടതും വിവിധ കാലഘട്ടങ്ങളിലൂടെ വിപുലമായ വളർച്ച കൈവരിച്ചതുമായ ചരിത്രവഴികൾ സംഗമം പങ്കുവച്ചു. സാമൂഹിക, സാംസ്കാരിക, വൈജ്ഞാനിക, വിദ്യാഭ്യാസ രംഗങ്ങളിൽ യുവാക്കളെയും വിദ്യാർത്ഥികളെയും ഉന്നതിയിലേക്ക് നയിക്കാൻ സംഘടന നടത്തിയ മാതൃകാപരമായ ഇടപെടലുകൾ യോഗം അനുസ്മരിച്ചു. ഹജ്ജ് വളണ്ടിയർ സേവനങ്ങൾ, സാഹിത്യോത്സവ്, നോട്ടെക്, തർതീൽ, സ്റ്റുഡന്റ്സ് ഫോക്കസ് പ്രോഗ്രാമുകൾ തുടങ്ങിയ ശ്രദ്ധേയമായ പദ്ധതികളും ചടങ്ങിൽ ചർച്ചാവിഷയമായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതിയ തലമുറയുടെ താല്പര്യങ്ങളും കാലഘട്ടത്തിന്റെ മാറ്റങ്ങളും ഉൾക്കൊണ്ട് കൂടുതൽ മികവോടെ സംഘടനാ പ്രവർത്തനങ്ങൾ സജീവമാക്കണമെന്ന് സംഗമം അഭിപ്രായപ്പെട്ടു.നൗഫൽ മുസ്ലിയാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉമൈർ മുണ്ടോളി സ്വാഗതം പറഞ്ഞു. ആർ.എസ്.സി ഗ്ലോബൽ ചെയർമാൻ ഫൈസൽ ബുഖാരി (യു.എ.ഇ) മുഖ്യാതിഥിയായിരുന്നു. അബ്ദുൽ നാസർ അൻവരി, മുഹ്സിൻ സഖാഫി, സുജീർ പുത്തൻപള്ളി, ഖലീൽ കൊളപ്പുറം, മൻസൂർ മാസ്റ്റർ മണ്ണാർക്കാട്, സാദിഖ് ചാലിയാർ, ഉസ്മാൻ മറ്റത്തൂർ, നൗഫൽ എറണാകുളം, താജുദ്ദീൻ നിസാമി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement