29
Sep 2026
Tue
29 Sep 2026 Tue
CISF Jawan shot killed 4 collegues in JK

ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സിഐഎസ്എഫ് ക്യാമ്പിൽ വച്ച് ജവാൻ അസിസ്റ്റന്റ് കമാൻഡന്റ് ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ വെടിവച്ചുകൊന്നു. സഹപ്രവർത്തകരുമായുണ്ടായ തർക്കത്തെ തുടർന്നാണ് വെടിവയ്പുണ്ടായതെന്നാണ് പ്രാഥമിക വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബസോഹ്‌ലിയിലെ മലനിരകളിലുള്ള സേവ പവർ പ്രോജക്ടിലെ സിഐഎസ്എഫ് ക്യാമ്പിലാണ് സംഭവം നടന്നതെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.

വെടിവയ്പിൽ കൊല്ലപ്പെട്ടവരിൽ ഒരു അസിസ്റ്റന്റ് കമാൻഡന്റും ഉൾപ്പെടുന്നു. വെടിയുതിർത്തത് ഹെഡ് കോൺസ്റ്റബിളാണെന്നാണ് വിവരം. ഇയാളെ പിന്നീട് പൊലീസിന് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക