04
Oct 2026
Sun
04 Oct 2026 Sun

പോക്സോ കേസിൽ ജാമ്യത്തിലായിരിക്കെ ട്രാൻസ് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തെന്ന കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് ഷാഫിയെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാമൂഹ്യമാധ്യമം വഴിയാണ് പ്രതി ട്രാൻസ് യുവതിയെ പരിചയപ്പെട്ടത്. തുടർന്ന് ലൈംഗികമായി ഉപദ്രവിച്ച ശേഷം ചിത്രങ്ങൾ പകർത്തുകയും അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഭീഷണിപ്പെടുത്തി യുവതിയിൽ നിന്ന് 1,18,000 രൂപ വാങ്ങിയതായും പൊലീസ് പറയുന്നു.

പ്രതിയിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിരവധി പെൺകുട്ടികളുടേതെന്ന് കരുതുന്ന നഗ്നവീഡിയോകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക