ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ (CEC) ഗ്യാനേഷ് കുമാറിന്റെ അടിയന്തര രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ നടത്താനിരിക്കുന്ന കൂറ്റന്‍ പ്രതിഷേധ മാര്‍ച്ച് പൊളിക്കാന്‍ അറ്റകൈ പ്രയോഗവുമായി ഇന്ത്യന്‍ റെയില്‍വേ. ഒക്ടോബര്‍ 10-ന് ഡല്‍ഹിയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലേക്ക് എത്തിച്ചേരേണ്ട മുഴുവന്‍ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയതായി റെയില്‍വേ വക്താവ് ഔദ്യോഗികമായി അറിയിച്ചു.
|
പ്രതിഷേധക്കാരെ മുന്‍നിര്‍ത്തി നഗരത്തിലുണ്ടാകാന്‍ സാധ്യതയുള്ള വന്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സാധാരണക്കാരായ യാത്രക്കാരുടെയും റെയില്‍വേ വസ്തുവകകളുടെയും സുരക്ഷ ഉറപ്പാക്കാനുമാണ് ഈ അടിയന്തര നീക്കമെന്നാണ് വിശദീകരണം.
പാസഞ്ചര്‍, ദീര്‍ഘദൂര ട്രെയിനുകള്‍ നിര്‍ത്തിവെച്ചു; ടിക്കറ്റ് തുക റീഫണ്ട് ചെയ്യും
ഒക്ടോബര്‍ 10-ന് ഡല്‍ഹി റൂട്ടില്‍ സര്‍വീസ് നടത്താനിരുന്ന ദീര്‍ഘദൂര എക്സ്പ്രസുകള്‍, വന്ദേ ഭാരത്, പാസഞ്ചര്‍ സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. അപ്രതീക്ഷിതമായി ട്രെയിനുകള്‍ റദ്ദാക്കിയതുകൊണ്ട് ബുദ്ധിമുട്ടിലായ യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണമായും റീഫണ്ട് ചെയ്യുമെന്ന് റെയില്‍വേ വ്യക്തമാക്കി.
യാത്രക്കാര്‍ യാത്ര തിരിക്കുന്നതിന് മുന്‍പ് റെയില്‍വേയുടെ ഔദ്യോഗിക വെബ്സൈറ്റ് (NTES) വഴിയോ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ വഴിയോ സമയവിവരങ്ങളും സര്‍വീസ് മാറ്റങ്ങളും ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
സി.ജെ.പിയും വിദ്യാര്‍ത്ഥി സംഘടനകളും ജന്തര്‍ മന്തറിലേക്ക്; എസ്ഐആറിനെതിരെ കടുത്ത പ്രതിഷേധം
മുംബൈ, ബെംഗളൂരു, ഡല്‍ഹി അടക്കമുള്ള വന്‍നഗരങ്ങളില്‍ ഗ്യാനേഷ് കുമാറിനും എസ്ഐആറിനുമെതിരെ (SIR) ശക്തമായ പ്രചാരണം നടത്തിയ ശേഷമാണ് കോക്രോച്ച് ജനതാപാര്‍ട്ടി (CJP) ജന്തര്‍ മന്തറില്‍ ഒക്ടോബര്‍ 10-ന് മഹാപ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
പ്രതിഷേധത്തിന് ആവേശം പകര്‍ന്ന് പ്രമുഖ ഇടത് വിദ്യാര്‍ത്ഥി സംഘടനകളായ എസ്.എഫ്.ഐ (SFI), ഐസ (AISA), എ.ഐ.എസ്.എഫ് (AISF) എന്നിവയ്ക്ക് പുറമേ ആം ആദ്മി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.എസ്.എ.പിയും (ASAP) സമരത്തില്‍ നേരിട്ട് അണിനിരക്കുന്നുണ്ട്. പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളും യുവാക്കളും തലസ്ഥാനത്തേക്ക് ഒഴുകിയെത്തുമെന്നാണ് സംഘാടകരുടെ അവകാശവാദം.
ഡല്‍ഹി അതിര്‍ത്തികളില്‍ കനത്ത സുരക്ഷ; സായുധ സേനയെ വിന്യസിച്ചു
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് പ്രതിഷേധക്കാര്‍ റെയില്‍ മാര്‍ഗ്ഗവും റോഡ് മാര്‍ഗ്ഗവും ഡല്‍ഹിയിലേക്ക് എത്താനുള്ള സാധ്യത കണക്കിലെടുത്ത് ഡല്‍ഹി പോലീസ് അതിര്‍ത്തികളില്‍ സുരക്ഷ കര്‍ശനമാക്കി. ഹരിയാന, ഉത്തര്‍പ്രദേശ് അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തി വാഹന പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ജന്തര്‍ മന്തറിലും ഇലക്ഷന് കമ്മീഷന് ആസ്ഥാനത്തിന് സമീപവും റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെയും (RAF) സായുധ പോലീസിനെയും മുന്‍കരുതലായി വിന്യസിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് ക്രമസമാധാന നില തകരാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി പോലീസ് വക്താവ് വ്യക്തമാക്കി.
Tags: Gyanesh Kumar Protest, Delhi Trains Cancelled, Cockroach Janta Party, SIR Protests Delhi, Jantar Mantar Protest, National News Malayalam, Indian Railways News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





