27
Oct 2026
Tue
27 Oct 2026 Tue
nearly one crore voters thrown out from list after SIR

എസ്‌ഐആർ (പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം) നടപടികൾക്കുശേഷം കർണാടകയിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് ആകെ 4.55 കോടി വോട്ടർമാരാണുള്ളതെന്ന് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പട്ടികയെ ഉദ്ധരിച്ച് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എസ്‌ഐആർ നടപടികൾക്ക് മുമ്പ് സംസ്ഥാനത്ത് 5,54,32,314 വോട്ടർമാരുണ്ടായിരുന്നു. അന്തിമ പട്ടികയിൽ ഇത് 4,55,00,011 ആയി കുറഞ്ഞു. ഇതോടെ വോട്ടർമാരുടെ എണ്ണത്തിൽ 99.32 ലക്ഷത്തോളം കുറവുണ്ടായി.

അന്തിമ പട്ടികയിൽ 2,25,40,493 പുരുഷ വോട്ടർമാരും 2,29,12,355 സ്ത്രീ വോട്ടർമാരും 2,841 മൂന്നാം ലിംഗ വിഭാഗത്തിൽപ്പെട്ട വോട്ടർമാരുമാണുള്ളത്.

സംസ്ഥാനത്ത് 18–19 പ്രായപരിധിയിലുള്ള 6.83 ലക്ഷത്തിലധികം വോട്ടർമാരുണ്ടെന്നും ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.

ALSO READ: തമിഴ്നാട്ടില്‍ സിനിമാ സ്റ്റൈല്‍ ജയില്‍ചാട്ടം! അപസ്മാര നാടകത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം; 17 പേര്‍ രക്ഷപ്പെട്ടു, 4 പേര്‍ പിടിയില്‍; ഇടുക്കി അതിര്‍ത്തിയില്‍ റെഡ് അലര്‍ട്ട്!

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക