പതിനാറുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ വ്ലോഗറും ഹബീബിയ്യ ഇസ്ലാമിക് അക്കാദമി ഡയറക്ടറുമായ മുഹമ്മദ് നിയാസ് ജൗഹരിയെ കൊല്ലം കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പ്രാർഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്നാണ് കേസ്.
|
പിതാവിന്റെ അമ്മയ്‌ക്കൊപ്പം എത്തിയ പെൺകുട്ടിയെ 2025 മുതൽ 2026 വരെയുള്ള കാലയളവിൽ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി . പലവിധ കാര്യങ്ങൾ പറഞ്ഞ് പെൺകുട്ടിയെ വിശ്വസിപ്പിച്ച് വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുകയും ക്രൂരമായ രീതിയിൽ പീഡിപ്പിക്കുകയും ചെയ്തതായാണ് ആരോപണം.
സംഭവത്തിൽ കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
ALSO READ:ഡൽഹിയിൽ ഇന്ന് മുതൽ പഴയ വാഹനങ്ങൾക്ക് വിലക്ക്, 50% ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



