01
Nov 2026
Sun
01 Nov 2026 Sun
Caller Name Identification CNAP service starts from today onwards

രാജ്യത്ത് ഇന്ന് (നവംബർ 1) മുതൽ ഫോൺ വിളിക്കുമ്പോൾ നമ്പറിനൊപ്പം വിളിക്കുന്നയാളുടെ പേരും മൊബൈൽ സ്ക്രീനിൽ തെളിയിക്കുന്ന സംവിധാനം നടപ്പാക്കുന്നു. ടെലികോം വകുപ്പിന്റെ (DoT) നിർദേശപ്രകാരം കോളിങ് നെയിം പ്രസന്റേഷൻ (CNAP) എന്ന സംവിധാനമാണ് നിലവിൽ വരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിളിക്കുന്നയാളുടെ ടെലികോം കണക്ഷനുമായി ബന്ധിപ്പിച്ചിട്ടുള്ള കെവൈസി രേഖകളിലെ പേരാണ് സ്ക്രീനിൽ തെളിയുക. നമ്പർ ഫോണിൽ സേവ് ചെയ്തിട്ടുണ്ടെങ്കിൽ കോൺടാക്ടിലുള്ള പേരും അല്ലാത്തപക്ഷം ടെലികോം കമ്പനിയുടെ രേഖകളിലുള്ള പേരുമാണ് കാണിക്കുക. ഇതിനായി പ്രത്യേക ആപ്പോ സേവനമോ ആക്ടിവേറ്റ് ചെയ്യേണ്ടതില്ല.

സൈബർ തട്ടിപ്പുകൾ, ഫിഷിങ്, അനാവശ്യ വാണിജ്യ കോളുകൾ എന്നിവ നിയന്ത്രിക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. തുടക്കത്തിൽ 4ജി, 5ജി നെറ്റ്‌വർക്കുകളിലാണ് സംവിധാനം ലഭ്യമാകുക. 2ജി, 3ജി നെറ്റ്‌വർക്കുകളിലും ലാൻഡ്‌ഫോൺ കണക്ഷനുകളിലും നടപ്പാക്കുന്നത് പിന്നീട് പരിഗണിക്കും.

കോളിങ് ലൈൻ ഐഡന്റിഫിക്കേഷൻ റെസ്ട്രിക്ഷൻ (CLIR) സൗകര്യം ഉപയോഗിക്കുന്നവരുടെ പേരുകൾ പ്രദർശിപ്പിക്കില്ല. പേര് കാണിക്കുന്ന സംവിധാനം നിലവിൽ വരുന്നതോടെ അജ്ഞാത നമ്പറുകളിൽനിന്നുള്ള കോളുകൾ തിരിച്ചറിയാൻ ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യമാകും.

ALSO READ:

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക