തിരുവനന്തപുരം: ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാനെന്ന പേരിൽ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പൂജാരിക്ക് ഏഴുവർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി എ. ഷാജഹാനാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം.
|
ഇടവ വെൺകുളം മേക്കുളം വൈകുണ്ഡം വീട്ടിൽ രാജേഷാണ് കേസിലെ പ്രതി. ഭർത്താവിന്റെ ബാധ ഒഴിപ്പിക്കുന്നതിനായി പ്രത്യേക പൂജ നടത്താമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി വീട്ടമ്മയെ ക്ഷേത്രത്തിലെത്തിച്ചത്. തുടർന്ന് ക്ഷേത്രത്തിലെ സ്റ്റോർ റൂമിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പല ദിവസങ്ങളിലായി പീഡനം തുടർന്നതായാണ് കേസ്.
2016 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷനുവേണ്ടി സന്ദീപ് ആർ.എൻ. കോടതിയിൽ ഹാജരായി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





