ഷാർജ: ഡിജിറ്റൽ മാധ്യമങ്ങളുടെ അതിവേഗ ലോകത്തും പുസ്തകവായനയുടെ പ്രാധാന്യം കുറഞ്ഞിട്ടില്ലെന്ന് ജോർദാനിയൻ കണ്ടന്റ് ക്രിയേറ്റർ അഹ്മദ് അബൂറൂബ്. ഭാവനയും വിമർശനാത്മക ചിന്തയും വളർത്തുന്നതിനൊപ്പം മികച്ച ഡിജിറ്റൽ ഉള്ളടക്കങ്ങൾ സൃഷ്ടിക്കാനും വായന സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ‘ആദ്യം വായിക്കുക, പിന്നീട് സൃഷ്ടിക്കുക’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
|
മനഃശാസ്ത്രം, തത്ത്വചിന്ത തുടങ്ങിയ വിഷയങ്ങളിലെ വായന മനുഷ്യരെയും സ്വന്തം വ്യക്തിത്വത്തെയും കൂടുതൽ മനസ്സിലാക്കാൻ സഹായിച്ചിട്ടുണ്ടെന്ന് അബൂറൂബ് പറഞ്ഞു.
ഷോർട്ട് വീഡിയോകളും അതിവേഗ വിവര കൈമാറ്റവും നിറഞ്ഞ ഡിജിറ്റൽ ലോകത്ത് ആഴത്തിലുള്ള ചിന്തയ്ക്കും ശ്രദ്ധയ്ക്കും പുസ്തകവായന അവസരമൊരുക്കുന്നു. പുസ്തകങ്ങളിൽ നിന്ന് ലഭിക്കുന്ന അറിവും ഭാവനയും ഡിജിറ്റൽ ഉള്ളടക്കങ്ങളെ കൂടുതൽ മികച്ചതും ആകർഷകവുമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവംബർ 4 മുതൽ 15 വരെ എക്സ്പോ സെന്റർ ഷാർജയിൽ നടക്കുന്ന പുസ്തകമേളയിൽ 126 രാജ്യങ്ങളിൽ നിന്നായി 3,212 പ്രസാധകരും പ്രദർശകരും പങ്കെടുക്കുന്നുണ്ട്. 17 ലക്ഷത്തിലധികം പുസ്തകങ്ങളും 1,500 സാംസ്കാരിക പരിപാടികളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





