07
Nov 2026
Sat
07 Nov 2026 Sat
Sudanese Author Amir Tag Elsir Turns Life Experiences into Novels; Zainab s Pen Included in UAE Grade 12 Curriculum

ഷാർജ: സ്വന്തം ജീവിതത്തിൽ കണ്ടുമുട്ടിയ മനുഷ്യരെയും അനുഭവങ്ങളെയും നോവലുകളാക്കി മാറ്റുന്നതാണ് തന്റെ രചനാരീതിയെന്ന് സുഡാനീസ് എഴുത്തുകാരൻ അമീർ താജ് എൽസിർ. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ‘പേന സൈനബ്: ജീവിതകഥ നോവലാകുമ്പോൾ’ എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2010ൽ പ്രസിദ്ധീകരിച്ച ‘പേന സൈനബ്’ എന്ന നോവൽ പോർട്ട് സുഡാനിൽ ഡോക്ടറായി ജോലി ചെയ്തിരുന്ന കാലത്തെ യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു ദിവസം ക്ലിനിക്കിലെത്തിയ ഒരാൾ രോഗിയല്ലെന്നും സമ്മാനം നൽകാനാണ് വന്നതെന്നും പറഞ്ഞ് ഒരു പേന കൈമാറി. ‘സൈനബിന് വേണ്ടി’ എന്നായിരുന്നു അയാളുടെ വാക്കുകൾ. ഈ സംഭവമാണ് നോവലിന്റെ പേരിന് പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞകാല സംഭവങ്ങളും വ്യക്തികളെയും ഓർമയിൽ സൂക്ഷിക്കാൻ പ്രത്യേക പരിശീലനം നടത്താറുണ്ടെന്നും വർഷങ്ങൾക്കുശേഷം അവ സാഹിത്യരചനകൾക്ക് പ്രചോദനമാകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ താൽപര്യങ്ങൾ മുൻനിർത്തിയല്ല താൻ എഴുതുന്നതെന്നും സ്വന്തം ചിന്തകൾക്കും മാനസികാവസ്ഥയ്ക്കും അനുസരിച്ചാണ് രചനകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് ‘പേന സൈനബ്’ പാഠ്യപദ്ധതിയുടെ ഭാഗമായി പഠിപ്പിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് സെക്കൻഡറി പാഠ്യപദ്ധതിയിൽ ‘സയ്യാദ് അൽ യർഖാത്ത്’ എന്ന നോവലും മൊറോക്കോയിലെ സെക്കൻഡറി പാഠ്യപദ്ധതിയിൽ ‘സീറത്തുൽ വജഅ്’ എന്ന കൃതിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ അംഗീകാരത്തിന് യുഎഇയോട് അദ്ദേഹം നന്ദി അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക