ഹെലികോപ്ടറില്‍ തൂങ്ങിക്കിടന്ന് ഒരുമിനിറ്റില്‍ ഏറ്റവും കൂടുതല്‍ പുള്‍അപ്‌സ് എടുത്തതിന്റെ ലോകറെക്കോഡ് ഇനി ഡച്ച് ഫിറ്റ്‌നസ് യൂട്യൂബേഴ്‌സ്. സ്റ്റാന്‍ ബ്രൗണിയും അര്‍ജന്‍ ആല്‍ബേഴ്‌സുമാണ് കഴിഞ്ഞമാസം ആറിന് ബെല്‍ജിയത്തിലെ ഹോവിനന്‍ എയര്‍ഫീല്‍ഡില്‍ വച്ച് ഹെലികോപ്ടറില്‍ തൂങ്ങിക്കിടന്ന് ഏറ്റവുംകൂടുതല്‍ പുള്‍അപ്‌സ് ചെയ്ത് റെക്കോഡിട്ടത്.
|
ആദ്യ ശ്രമം നടത്തിയ അര്‍ജന്‍ ഒരു മിനിറ്റില്‍ 24 പുള്‍അപ്‌സ് ചെയ്ത് നിലവിലെ 23 എന്ന ലോകറെക്കോഡ് തിരുത്തി. രണ്ടാം ശ്രമം നടത്തിയ സ്റ്റാന്‍ 25 പുള്‍അപ്‌സ് എടുത്ത് അര്‍ജന്റെ ലോകറെക്കോഡ് തിരുത്തി. അര്‍മേനിയക്കാരനായ റോമന്‍ സഹ്രദ്യാന്റെ പേരിലായിരുന്നു ഇതുവരെ ഈ ഗണത്തിലെ ലോകറെക്കോഡ്(23).
ഹെലികോപ്ടറില്‍ തൂങ്ങിയുള്ള പുള്‍അപ്‌സ് പരിശീലിക്കുന്നതിനായി ഉയരത്തില്‍ നിന്നു കെട്ടിത്തൂക്കിയ കയറില്‍ ഘടിപ്പിച്ച പിവിസി പൈപ്പിലായിരുന്നു ഇരുവരും പ്രാക്ടീസ് ചെയ്തത്. 15 ദിവസത്തെ പരിശീലനത്തിനു ശേഷമാണ് ഇരുവരും ലോകറെക്കോഡ് ശ്രമത്തിനായി ഹെലികോപ്ടര്‍ വരുത്തിയത്.



