|
കോഴിക്കോട്: മുസ്‌ലിം ലീഗ് ഒരിക്കലും എൽഡിഎഫിലേക്ക് പോവില്ലെന്ന് പറയാനാവില്ലെന്ന് എം കെ മുനീർ എംഎല്‍എ. താൻ അന്ധമായ സിപിഐഎം വിരോധിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ആശയപരമായി വ്യത്യാസമുളളവർ ഒരു മുന്നണിയിൽ പ്രവർത്തിക്കുന്നതിൽ തടസമില്ല. ലീഗ് എൽഡിഎഫിലേക്ക് വന്നാൽ കൊള്ളാമെന്ന നിലപാടുള്ളവർ സിപിഐഎമ്മിലുണ്ടെന്നും മുനീർ മനസ് തുറന്നു.
അതേസമയം, നിയമസഭയിൽ നോക്കിയാൽ ഒരു കൂട്ടം ആളുകൾ മുസ്‌ലിം ലീഗിനെ മാത്രമായി ആക്രമിക്കുന്നതും കാണാം. അവർക്കെതിരെ അഭിപ്രായ വ്യത്യാസങ്ങൾ പറയാൻ തനിക്കുള്ളത് പോലെ അവകാശം അവർക്കുമുണ്ട്.
അതിനെ എതിർക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും മുനീർ പറഞ്ഞു. എൽഡിഎഫിലേക്ക് പോവാൻ മുസ്‌ലിം ലീഗ് ആലോചിക്കുന്നു എന്ന പ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.
കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞാല്‍ ലീഗിനെ എല്‍ഡിഎഫില്‍ എടുക്കുമെന്ന് മുന്നണി കണ്‍വീനര്‍ ഇ പി ജയരാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് മറുപടിയുമായി പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു.
ജയരാജന്റെ ക്ഷണം എല്‍ഡിഎഫിന്റെ ഔദ്യോഗികക്ഷണമായി കാണുന്നില്ലെന്നും മുന്നണിമാറ്റം ഇപ്പോള്‍ അജണ്ടയിലില്ലെന്നുമാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്.



