|
പുലി നാട്ടിലിറങ്ങിയതിനെ തുടർന്ന് 11 സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. ക്ലബ് റോഡിനു സമീപമുള്ള ഗോൾഫ് ഗ്രൗണ്ടിലാണ് ഞായറാഴ്ച പുലിയെ കണ്ടത്. വിവരം അറിഞ്ഞ് വനംവകുപ്പും പൊലീസും പുലിക്കുവേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.
അപകടം കണക്കിലെടുത്ത് മേഖലയിലെ 11 സ്കൂളുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിക്കുകയായിരുന്നു. വെള്ളയാഴ്ച ജാദവനഗറിൽ തൊഴിലാളിക്കു നേരെ പുലിയുടെ ആക്രമണമുണ്ടായിരുന്നു.
ആക്രമണത്തിൽ സിദ്ദരായി എന്ന തൊഴിലാളി രക്ഷപ്പെട്ടെങ്കിലും വിവരമറിഞ്ഞ് അദ്ദേഹത്തിന്റെ 65കാരിയായ മാതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയുണ്ടായി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



