22
Aug 2022
Mon
22 Aug 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുലി നാട്ടിലിറങ്ങിയതിനെ തുടർന്ന് 11 സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കർണാടകയിലെ ബെല​ഗാവിയിലാണ് സംഭവം. ക്ലബ് റോഡിനു സമീപമുള്ള ​ഗോൾഫ് ​ഗ്രൗണ്ടിലാണ് ഞായറാഴ്ച പുലിയെ കണ്ടത്. വിവരം അറിഞ്ഞ് വനംവകുപ്പും പൊലീസും പുലിക്കുവേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.

 

അപകടം കണക്കിലെടുത്ത് മേഖലയിലെ 11 സ്കൂളുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിക്കുകയായിരുന്നു. വെള്ളയാഴ്ച ജാദവന​ഗറിൽ തൊഴിലാളിക്കു നേരെ പുലിയുടെ ആക്രമണമുണ്ടായിരുന്നു.

 

ആക്രമണത്തിൽ സിദ്ദരായി എന്ന തൊഴിലാളി രക്ഷപ്പെട്ടെങ്കിലും വിവരമറിഞ്ഞ് അദ്ദേഹത്തിന്റെ 65കാരിയായ മാതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയുണ്ടായി.