ഫുജൈറയിൽ എണ്ണടാങ്കറിന് തീപ്പിടിച്ച് ഏഷ്യക്കാരായ ഏഴു പ്രവാസികൾക്ക് പരിക്ക്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. രക്ഷാപ്രവർത്തനത്തിനായി അധികൃതർ ഹെലികോപ്ടർ റോഡിലിറക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് നീക്കുകയും ചെയ്തു. നാഷനൽ തിരച്ചിൽ, രക്ഷാ കേന്ദ്രവും ഫുജൈറ പൊലീസും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.
|
ഫുജൈറയിലെ ബിത്നയിൽ ആയിരുന്നു എണ്ണടാങ്കറിന് തീപ്പിടിച്ചത്. ഇതോടെ അധികൃതർ ഗതാഗതം തടയുകയും തീ അണയ്ക്കുകയും പരിക്കേറ്റവരെ ഹെലികോപ്ടർ മാർഗം ഫുജൈറയിലെ ആശുപത്രിയിലേക്കു നീക്കുകയും ചെയ്തു.
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





