15
Aug 2022
Sat
15 Aug 2022 Sat

തിരം​ഗയാത്രയ്ക്കിടെ ബിജെപി നേതാവും ​ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രിയുമായ നിതിൻ പട്ടേലിനാണ് തെരുവുപശുവിന്റെ കുത്തേറ്റു. കുത്തേറ്റ നിതിൻപട്ടേലിന്റെ ഇടതുകാലിന് പൊട്ടലേറ്റു. മെഹ്സാന ജില്ലയിൽ നടന്ന തിരം​ഗ യാത്രയ്ക്കിടെ(പതാക ഘോഷയാത്ര)യാണ് സംഭവം. രണ്ടായിരത്തോളം പേരാണ് യാത്രയിൽ സംബന്ധിച്ചത്. യാത്രയുടെ അവസാന ഘട്ടത്തിലായിരുന്നു പച്ചക്കറി മാർക്കറ്റിൽ നിന്ന് കുതിച്ചെത്തിയ പശു ബിജെപി നേതാവിനെ ഇടിച്ചിട്ടത്. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

നിതിൻ പട്ടേൽ ദേശീയ പതാക വഹിച്ചിരുന്നു. പശുവിന്റെ ഇടിയേറ്റ് നിരവധി ബിജെപി പ്രവർത്തകരും തെറിച്ചുവീണു. ആശുപത്രിയിലെത്തിച്ച് എക്സ്റേ എടുത്തപ്പോഴാണ് നിതിൻ പട്ടേലിന്റെ കാലിന് പൊട്ടലേറ്റതായി കണ്ടെത്തിയത്. 25 ദിവസം വിശ്രമമാണ് നിതിൻ പട്ടേലിന് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

 

​ഗൺമാനൊപ്പം നിതിൻ പട്ടേൽ ആശുപത്രിയിൽ നിന്ന് പ്ലാസ്റ്ററിട്ട കാലുമായി വീൽചെയറിൽ പുറത്തേക്കുവരുന്ന ചിത്രം ആംആദ്മി നേതാവ് ഡ‍ോ. തോഹിത് ആലം ഖാൻ ട്വിറ്ററിൽ പങ്കുവച്ചു. ആക്രമണത്തിനു കാരണക്കാരനാരാണെന്നും അദ്ദേഹത്തിനൊപ്പമുള്ള സുരക്ഷാജീവനക്കാരൻ സ്വകാര്യ ജീവനക്കാരനാണോ സർക്കാർ ഏർപ്പെടുത്തിയതാണോയെന്ന ചോദ്യത്തോടെയാണ് തോഹിദ് ആലം ഫോട്ടോ പങ്കുവച്ചത്. ബിജെപി നേതാവിന് എത്രയും വേ​ഗം സുഖംപ്രാപിക്കട്ടെയെന്ന ആശംസയും ആപ് നേതാവ് നൽകിയിട്ടുണ്ട്. 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക