29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
പാചകവാതകസിലിണ്ടറിന് തീപ്പിടിച്ചു, ഫയർഫോഴ്സ് എത്തുമ്പോഴേക്കും പൊട്ടിത്തെറി, വീട് തകർന്നു

പാചകവാതകസിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. കട്ടപ്പനയ്ക്കു സമീപം വെട്ടിക്കുഴക്കവലയിലാണ് സംഭവം. കാലാച്ചിറയിൽ ഷാജിയുടെ വീടാണ് ഭാ​ഗികമായി തകർന്നത്. അടുക്കള പൂർണമായും സമീപമുറികൾ ഭാ​ഗികമായും തകർന്നെങ്കിലും ആളപായമുണ്ടായില്ല. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

പുതിയ പാചകവാതക സിലിണ്ടർ ഘടിപ്പിച്ചതിനു ശേഷം തീകത്തിച്ചപോൾ തീ സിലിണ്ടറിലേക്ക് പടരുകയായിരുന്നു. ഇതോടെ ഭയന്ന ഷാജി വീടിനു പുറത്തിറങ്ങി ഫയർഫോഴ്സിൽ വിവരമറിയിച്ചു.

 

ഫയർഫോഴ്സ് യൂനിറ്റ് വീടിനു പുറത്തെത്തിയപ്പോഴേക്കും വലിയ ശബ്ദത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ചു. ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർ വീടിനുള്ളിൽ കയറുന്നതിനു മുമ്പാണ് സ്ഫോടനം നടന്നത് എന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. 

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement