23
Aug 2022
Wed
23 Aug 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എല്ലാ രോഹിം​ഗ്യൻ അഭയാർഥികൾക്കും ഡൽഹിയിൽ കഴിയാൻ ഇഡബ്ല്യൂഎസ് ഫ്ലാറ്റുകൾ നൽകുമെന്ന് കേന്ദ്ര നഗര മന്ത്രി ഹരീന്ദർ പുരി. മന്ത്രിയുടെ അറിയിപ്പിന് പിന്നാലെ ഇതു തിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം രം​ഗത്തെത്തി.  

കേന്ദ്ര സർക്കാർ നിയമവിരുദ്ധമായ വിദേശ അഭയാർഥികളായ രോഹിം​ഗ്യകൾക്ക് ഇഡബ്ല്യുഎസ് ഫ്ലാറ്റുകൾക്ക് വാഗ്ദാനം ചെയ്തുവെന്ന വാർത്തകൾ കണ്ടു. അത്തരത്തിൽ യാതൊരു നിർദേശവും വകുപ്പ് നൽകിയിട്ടില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം. 

 

ഇന്ത്യയിലേക്ക് അഭയം തേടി വന്നവർ ആരായാലും അവരെ സ്വാഗതം ചെയ്യുന്ന രീതിയാണ് ഇന്ത്യയുടേതെന്നും ഡൽഹിയിലെ ബക്കർ വാലയിൽ അവർക്ക് ഫ്ലാറ്റുകൾ നൽകുമെന്നായിരുന്നു മന്ത്രി ഹരീന്ദർ പുരി ഇന്ന് രാവിലെ ട്വീറ്റ് ചെയ്തത്. മാത്രമല്ല, രോഹിം​ഗ്യൻ അഭയാർഥികൾക്ക് മുഴു സമയ പൊലീസ് സംരക്ഷണം ഉറപ്പുവരുത്തുമെന്നും യുഎൻ മനുഷ്യാവകാശ സംഘടനയുടെ പ്രത്യേക തിരിച്ചറിയൽ കാർഡ് അഭയാർഥികൾക്ക് നൽകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.