22
Aug 2022
Fri
22 Aug 2022 Fri

മഹറൂഫ് പനമരം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

വയനാട് വാകേരിയിൽ നാട്ടിലിറങ്ങിയ കടുവയും കുട്ടികളും വനത്തിലേക്ക് തിരികെ പോയെന്ന് നി​ഗമനം. ഇന്നലെയാണ് സുൽത്താൻ ബത്തേരി വാകേരിയിൽ കടുവയെയും രണ്ട് കുട്ടികളെയും നാട്ടുകാർ കണ്ടത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കടുവയെ കണ്ട സ്ഥലത്തിന് സമീപം  പകുതി ഭക്ഷിച്ച നിലയിൽ മാനിൻ്റെ  ജഡവും സംഘം കണ്ടെത്തിയിരുന്നു.

 

തുടർന്ന് നടത്തിയ പരിശോധനയിലാണ് കടുവയും കുട്ടികളും കാപ്പിത്തോട്ടത്തിലൂടെ വനത്തിലേക്ക് പോയതിന്റെ സൂചനകൾ വനപാലകസംഘത്തിന് ലഭിച്ചത്. കടുവയും കുട്ടികളും പോവുന്നതിന്റെ വീഡിയോ ദൃശ്യവും സംഘത്തിനു ലഭിച്ചു.

 

ഏതാനും ആഴ്ച മുൻപ് വാകേരിയിൽ വളർത്തുനായയെ കടുവ കൊന്നുതിന്നിരുന്നു. ഈ കടുവയെ അധികൃതർ കെണിവച്ചുപിടികൂടിയതോടെയാണ് നാട്ടുകാരുടെ ഭീതിയകന്നത്.