22
Aug 2022
Fri
22 Aug 2022 Fri

ത​നി​ക്കെ​തി​രേ​യു​ള്ള ഗൂ​ഢാ​ലോ​ച​ന, ക​ലാ​പാ​ഹ്വാ​ന കേ​സു​ക​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്വ​പ്‌​ന സു​രേ​ഷ് സ​മ​ര്‍​പ്പി​ച്ച ഹ​രജി ഹൈ​ക്കോ​ട​തി ത​ള്ളി. കേ​സ​ന്വേ​ഷ​ണം പ്ര​ഥ​മി​ക ഘ​ട്ട​ത്തി​ലാ​ണെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി, കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ല്‍ കേ​സ് റ​ദ്ദാ​ക്കാ​ന്‍ വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്ന് ഹരജിക്കാരിയോട് പറഞ്ഞു. സ്വ​പ്‌​ന സു​രേ​ഷി​നെ​തി​രേ ക​ന്‍റോ​ണ്‍​മെ​ന്‍റ്, ക​സ​ബ സ്‌​റ്റേ​ഷ​നു​ക​ളി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബ​ത്തി​നു​മു​ള്ള പ​ങ്ക് 164 പ്ര​കാ​രം വെ​ളി​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​സു​ക​ൾ എ​ടു​ത്ത​തെ​ന്നും പ്ര​തി​കാ​ര ന​ട​പ​ടി​യാ​ണ് കേ​സി​ന് പി​ന്നി​ലെ​ന്നു​മാ​ണ് സ്വ​പ്ന സു​രേ​ഷ് ചൂണ്ടിക്കാട്ടുന്നത്. എ​ന്നാ​ല്‍ തെ​ളി​വു​ക​ള്‍ ഇ​ല്ലാ​തെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ വെ​ളി​പ്പെ​ടു​ത്ത​ലെ​ന്നും ഇ​തി​നു പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണം തു​ട​രു​ന്ന ഈ ​ഘ​ട്ട​ത്തി​ൽ കോ​ട​തി ഇ​ട​പെ​ട​രു​തെ​ന്നും സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.