23
Aug 2022
Sat
23 Aug 2022 Sat

നി​ക്ക​റി​ട്ട് ശാ​ഖ​യി​ൽ പോവു​ന്ന സം​ഘി​യെ പോ​ലെ​യാ​ണ് ഗ​വ​ർ​ണ​ർ ആരിഫ് മുഹമ്മദ് ഖാൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാൻ ജ​യ​രാ​ജ​ൻ. സർക്കാരും ​ഗവർണറും തമ്മിലുള്ള അഭിപ്രായഭിന്നത തുടരുന്നതിനിടെയാണ് എം വി ജയരാജൻ ​ഗവർണർക്കെതിരേ രം​ഗത്തെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

സാ​ധാ​ര​ണ സം​ഘി​ക​ളെ​ക്കാ​ൾ ത​റ​വേ​ല​യാ​ണ് അ​ദ്ദേ​ഹം കാ​ണി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ വി​സി​യു​ടെ നി​യ​മ​നം ഒ​പ്പി​ട്ട് അം​ഗീ​ക​രി​ച്ച​യാ​ളാ​ണ് ഗ​വ​ർ​ണ​റെന്നും എ​ന്നി​ട്ട് അ​ദ്ദേ​ഹം ഇ​പ്പോ​ൾ മ​ല​ർ​ന്ന് കി​ട​ന്ന് മു​ക​ളി​ലോ​ട്ട് തു​പ്പു​ക​യാ​ണെന്നും ജയരാജൻ പരിഹസിച്ചു. ക​ണ്ണൂ​ർ വി​സി​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന ഭീ​ഷ​ണി വി​ല​പ്പോ​കി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

 

കണ്ണൂർ വിസി ​ഗോപിനാഥ് രവീന്ദ്രൻ പ്രവർത്തിക്കുന്നത് ഭരിക്കുന്ന പാർട്ടിയുടെ കേഡറിനെപോലെയെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് പറഞ്ഞിരുന്നു. സർവകലാശാലകളിലെ ബന്ധുനിയമനങ്ങൾ സമ​ഗ്രമായി അന്വേഷിക്കുമെന്നും ​ഗവർണർ മാധ്യമങ്ങളോടു വ്യക്തമാക്കുകയുണ്ടായി.

 

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാ​ഗേഷിന്റെ ഭാര്യ ഡോ. പ്രിയ വർ​ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ചാൻസൽ കൂടിയായ ​ഗവർണറുടെ നടപടിയെ കണ്ണൂർ വി സി വെല്ലുവിളിച്ചതിനു പിന്നാലെയായിരുന്നു ​ഗവർണറുടെ പ്രതികരണമുണ്ടായത് . പ്രിയ വര്ഗീസിന്റെ നിയമനം മാനദണ്ഡങ്ങള് ലംഘിച്ചാണെന്ന പരാതി ഉയര്ന്നതോടെയാണ് ഗവര്ണര് നിയമനം സ്റ്റേ ചെയ്തത്.