21
Aug 2022
Tue
21 Aug 2022 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബയ്: ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്യദിനവാർഷികത്തോടനുബന്ധിച്ചു പ്രവാസി ഇന്ത്യ യുഎഇ പൊതുജനങ്ങൾക്കായി നടത്തിയ ജനകീയ ഓൺലൈൻ പ്രശ്നോത്തിരിയുടെ അവസാനറൗണ്ട് മത്സരം ആഗസ്റ്റ് 28ന് വൈകുന്നേരം യുഎഇ സമയം 7:30ന് നടക്കും. ആഗസ്ത് 15ന് നടന്ന ആദ്യറൗണ്ടിൽ ആയിരത്തിലധികം മത്സരാർഥികളായിരുന്നു പങ്കെടുത്തത്.

 

ഇവരിൽനിന്ന് ഏറ്റവുംകൂടുതൽ പോയിന്റ്നേടിയ 25 പേരെയാണ് ഫൈനൽ റൗണ്ടിലേക്ക് സെലക്ട് ചെയ്തിട്ടുള്ളത്. സ്വാതന്ത്ര്യസമര പോരാളികൾ, സ്വാതന്ത്ര്യസമരചരിത്രം, സ്മാരകങ്ങൾ, സംഭവങ്ങൾ, സ്ഥലങ്ങൾ തുടങ്ങിയവയെ കുറിച്ചായിരിക്കും ചോദ്യങ്ങൾ ഉണ്ടായിരിക്കുക. ഇന്ത്യയുടെ സ്വതന്ത്രസമര ചരിത്രബോധവും പാരമ്പര്യവും സമരപോരാളികളെ ഓർത്തെടുക്കലുമാണ് ക്വിസ്പ്രോഗ്രാം കൊണ്ട് ഉദ്ദേശിക്കുന്നത്.

 

ആഗസ്ത് 28ന് യുഎഇ സമയംവൈകുന്നേരം 7.30ന് ഓൺലൈനായിട്ടാണ് മത്സരം. വിജയികൾക്ക് ക്യാഷ്പ്രൈസ് ആയിരിക്കും നൽകുക. 15000  ഇന്ത്യൻരൂപ ഒന്നാംസമ്മാനവും 10000 ഇന്ത്യൻരൂപ രണ്ടാംസമ്മാനവും 5000 ഇന്ത്യൻ രൂപ മൂന്നാം സമ്മാനവുമായി നൽകുമെന്ന് പ്രവാസിഇന്ത്യ യു എഇ ജനറൽസെക്രട്ടറി അരുൺസുന്ദർരാജ് അറിയിച്ചു. ഫൈനൽറൗണ്ട് മത്സരം വീക്ഷിക്കുവാൻ പൊതുജനങ്ങൾക്കും സൗകര്യമുണ്ടായിരിക്കും.