16
Aug 2022
Wed
16 Aug 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ആക്ടിവിസ്റ്റ് സിവിക്ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കോഴിക്കോട് ജില്ലാ ജഡ്ജി എസ്.കൃഷ്ണകുമാറിന് സ്ഥലംമാറ്റം. കൊല്ലം ലേബര്‍ കോടതി ജഡ്ജിയായാണ് കൃഷ്ണകുമാറിനെ മാറ്റിയത്. ഇദ്ദേഹമുള്‍പ്പെടെ നാല് ജില്ലാ ജഡ്ജിമാര്‍ക്കാണ് സ്ഥലംമാറ്റം. 

കൊല്ലം ലേബര്‍ കോടതി ജഡ്ജി ഡോ. സി.എസ്.മോഹിത്തിനെ എറണാകുളം ലേബര്‍ കോടതി ജഡ്ജിയായും മഞ്ചേരി ജില്ലാ ജഡ്ജിയായിരുന്ന എസ്.മുരളീകൃഷ്ണനെ കോഴിക്കോട് ജില്ലാ ജഡ്ജിയായും നിയമിച്ചു. എറണാകുളം അഡീഷനല്‍ ജില്ലാ ജഡ്ജിയായിരുന്ന സി.പ്രദീപ് കുമാറിനെ മഞ്ചേരി ജില്ലാ ജഡ്ജിയായും നിയമിച്ചു. 

ഇതു സംബന്ധിച്ച ഹൈക്കോടതി ഭരണ വിഭാഗത്തിന്റെ ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. സിവിക് ചന്ദ്രനു മുന്‍കൂര്‍ ജാമ്യം അനുവദിച്ച വിധിയില്‍ കേസിലെ പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചെന്ന പരാമര്‍ശം ഉള്‍പ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. 

Kozhikode sessions judge transferred; His observations in sexual harassment case against Civic Chandran has stirred up a controvesry

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക