17
Aug 2022
Wed
17 Aug 2022 Wed

ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച അല്ലെങ്കിൽ വിരമിക്കാൻ പോകുന്ന ഒരാൾക്ക് രാജ്യത്ത് ഒരു വിലയുമില്ലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനം ചെയ്ത സൗജന്യങ്ങൾക്കെതിരായ ഹരജിയിൽ വാദം കേൾക്കുന്നിതിനിടെയാണ് അടുത്ത ദിവസം വിരമിക്കാനിരിക്കുന്ന എൻ വി രമണയുടെ പ്രസ്താവന.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഹരജിയിലെ കാര്യങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു. വിരമിച്ച സുപ്രിം കോടതി ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കണം ഇത്തരമൊരു സമിതി രൂപീകരിക്കേണ്ടതെന്ന് ഇന്ന് കേസിന്‍റെ വാദം കേൾക്കുന്നതിനിടെ മുതിർന്ന അഭിഭാഷകൻ വികാസ് സിങ് പറഞ്ഞു.

 

ജസ്റ്റിസ് ആർഎം ലോധയെപ്പോലെ വിരമിച്ച സുപ്രിം കോടതി ജഡ്ജിയെ സമിതിയുടെ തലപ്പത്തേക്ക് നിയമിക്കണമെന്നാണ് വികാസ് സിങ് ആവശ്യപ്പെട്ടത്. ഇതിനിടെയാണ് വിരമിക്കുന്ന അല്ലെങ്കിൽ വിരമിക്കാൻ പോകുന്ന വ്യക്തിക്ക് ഈ രാജ്യത്ത് ഒരു വിലയുമില്ലെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക