|
എറണാകുളം വാഴക്കുളം എസ്എച്ച്ഒയെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി. മറ്റക്കുഴി സ്വദേശിയായ രാജേഷ് കെ മേനോനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നു രാവിലെയാണ് ഇദ്ദേഹത്തെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.
രാജേഷ്, ഈ മാസം എട്ടിനാണ് വാഴക്കുളം സ്റ്റേഷനില്‍ എസ്.എച്ച്.ഒ. ആയി ചുമതലയേറ്റത്. വ്യാഴാഴ്ച ഇദ്ദേഹത്തിന് കോടതി ഡ്യൂട്ടിയായിരുന്നു. എന്നാല്‍ രാവിലെ പത്തുമണിയായിട്ടും എസ്എച്ച്ഒ സ്റ്റേഷനില്‍ എത്തിയിരുന്നില്ല. ഇതോടെ പൊലീസുകാര്‍ ക്വാര്‍ട്ടേഴ്സില്‍ അന്വേഷിച്ചെത്തിയപ്പോളാണ് ഉദ്യോഗസ്ഥനെ മരിച്ചനിലയില്‍ കണ്ടത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



