23
Aug 2022
Fri
23 Aug 2022 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാർട്ടി നേതൃത്വത്തിനെതിരായുളള ഗുലാനബി ആസാദിന്റെ വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് കമ്മ്യൂണിക്കേഷൻ ഇൻചാർജ് ജയറാം രമേശ്. രാജ്യസഭ കാലാവധി കഴിഞ്ഞപ്പോൾ രാജിവച്ച ഗുലാനബി ആസാദ് തന്റെ തനിനിറം പുറുത്തുകാട്ടിയിരിക്കുകയാണെന്നും ജിഎൻഎ (ഗുലാനബി ആസാദ്)യുടെ ഡിഎൻഎ മോഡിഫൈ ചെയ്തിരിക്കുകയാണെന്നും ജയറാറം രമേശ് തന്റെ ട്വീറ്റിൽ പ്രതികരിച്ചു. 

 

പാർട്ടിയിൽ ഏറ്റവും വലിയ ആദരവ് ലഭിച്ചിട്ടുളള ഗുലാം നബി ആസാദ് പാർട്ടിയെ വഞ്ചിച്ചുവെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. അതിനിടെ കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ പവൻ ഖേരയും ആസാദിന്റെ രാജിയിൽ പ്രതികരിച്ചു. ” രാജ്യസഭാ കാലാവധി കഴിഞ്ഞപ്പോൾ പാർട്ടിയിൽ നിന്നും രാജിവച്ചതാണ് ആസാദ്” ഖേരെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 

രാഹുൽ ​ഗാന്ധിയുടേത് അപക്വമായ പെരുമാറ്റമാണെന്നും പാർട്ടിയിലെ കൂടിയാലോചനാ സംവിധാനം അദ്ദേഹം തകർത്തുവെന്നും ആരോപിച്ചാണ് ​ഗുലാംനബി ആസാദ് ഇന്ന് കോൺ​ഗ്രസിലെ തന്റെ പ്രാഥമികാം​ഗത്വം രാജിവച്ചത്. വർഷങ്ങളായുള്ള അഭിപ്രായഭിന്നതകൾക്കു ശേഷമാണ് ആസാദ് പാർട്ടിവിട്ടത്.