|
കാരിയറുടെ ഒത്താശയോടെ കടത്തുകാരെ വെട്ടിച്ച് കരിപ്പൂരില്‍ സ്വര്‍ണം കൊള്ളയടിച്ച കേസില്‍ അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പയ്യന്നൂരിനടുത്ത് പെരിങ്ങയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ നാലംഗ സംഘത്തെ 16ന് പൊലീസ് പിടികൂടിയിരുന്നു. ഇതില്‍ പരപ്പനങ്ങാടി സ്വദേശികളായ മൊയ്തീന്‍ കോയ, മുഹമ്മദ് അനീസ്, അബ്ദുള്‍ റൗഉഫ്, സുഹൈല്‍ എന്നിവരാണ് ആദ്യഘട്ടത്തില്‍ പിടിയിലായത്. കേസിലെ ആദ്യ പ്രതിയായിരുന്നു അര്‍ജുന്‍ ആയങ്കി.
ജിദ്ദയില്‍ നിന്ന് സ്വര്‍ണവുമായെത്തിയ തിരൂര്‍ സ്വദേശി മഹേഷിന്റെ നിര്‍ദേശ പ്രകാരമായിരുന്നു കവര്‍ച്ചാ സംഘം കരിപ്പൂരിലെത്തിയത്. സ്വര്‍ണം കൈപ്പറ്റാനെത്തുന്നവര്‍ക്ക് സ്വര്‍ണം കൈമാറുന്നതിനിടെയാണ് കവര്‍ച്ച ചെയ്യാന്‍ സംഘം തീരുമാനിച്ചത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





