|
ബലൂൺ വാങ്ങുന്നതിനിടെ കാറ്റ് നിറയ്ക്കുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് വയസുകാരി മരിച്ചു. മുത്തച്ഛൻ വാങ്ങിനൽകിയ ബലൂണിൽ കാറ്റ് നിറയ്ക്കുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്.
ശനിയാഴ്ച വൈകീട്ട് മഹാരാഷ്ട്ര അമരാവതി ജില്ലയിലെ അചൽപൂർ താലൂക്കിലെ ഷിന്ദി ഗ്രാമത്തിലാണ് ദാരുണ സംഭവം. തൻഹപോള ഉത്സവത്തിന്റെ ഭാഗമായി മുത്തച്ഛനൊപ്പം എത്തിയതായിരുന്നു കുട്ടി.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



