22
Aug 2022
Sun
22 Aug 2022 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബലൂൺ വാങ്ങുന്നതിനിടെ കാറ്റ് നിറയ്ക്കുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് വയസുകാരി മരിച്ചു. മുത്തച്ഛൻ വാങ്ങിനൽകിയ ബലൂണിൽ കാറ്റ് നിറയ്ക്കുന്നതിനിടെയാണ് ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്.

 

ശനിയാഴ്ച വൈകീട്ട് മഹാരാഷ്ട്ര അമരാവതി ജില്ലയിലെ അചൽപൂർ താലൂക്കിലെ ഷിന്ദി ഗ്രാമത്തിലാണ് ദാരുണ സംഭവം. തൻഹപോള ഉത്സവത്തിന്റെ ഭാ​ഗമായി മുത്തച്ഛനൊപ്പം എത്തിയതായിരുന്നു കുട്ടി.

 

​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് ഉദ്യോ​ഗസ്ഥൻ അറിയിച്ചു.