വിമാനത്താവളത്തിൽ നിന്ന് തട്ടിയെടുത്ത ചെറുവിമാനം നഗരത്തിൽ ഇടിച്ചിറക്കുമെന്ന് ഭീഷണിയുമായി പൈലറ്റ്. യുഎസിലെ ടുപേലോയിലെ വാൾമാർട്ട് സ്റ്റോറില്‍ വിമാനം ഇടിച്ചിറക്കുമെന്നാണ് പൈലറ്റ് ഭീഷണി മുഴക്കിയത്. ഇതോടെ പൊലീസ് ഇവിടെയും സമീപകെട്ടിടങ്ങളിലും ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു
|
29കാരനായ പൈലറ്റാണ് ടുപേലോ വിമാനത്താവളത്തിൽ നിന്ന് 9 പേർക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനം തട്ടിയെടുത്തത്. ഇരട്ട എൻജിനുകളോടു കൂടിയ ബീച്ച്ക്രാഫ്റ്റ് കിങ് എയർ 90 ആണ് പൈലറ്റ് നഗരത്തിൽ ഇടിച്ചിറക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
Currently we have a 29yr old who stole this plane & is threatening to crash it into something. Polices ,ambulances ,& fire trucks are everywhere. Everything is shutdown rn pic.twitter.com/AzebdIa3tP
— City King (@CityKing_Gank_) September 3, 2022
പൊലീസിനു പുറമേ, ആംബുലൻസുകളും അഗ്നിശമന സേനയും നഗരത്തിൽ എത്തിയിട്ടുണ്ട്. പൈലറ്റിനെ അനുനയിപ്പിച്ച് വിമാനം താഴെയിറക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





