29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
കെഎകെ ഫൈസി അന്തരിച്ചു

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദീര്‍ഘകാലം ജിദ്ദയില്‍ പ്രവാസ ജീവിതം നയിച്ച പണ്ഡിതനും ഗ്രന്ഥകാരനും വാഗ്മിയുമായ കെ.എ കുഞ്ഞുമുഹമ്മദ് ഫൈസി എന്ന കെ.എ.കെ ഫൈസി (64) കൊട്ടപ്പുറം അന്തരിച്ചു. പെരിന്തല്‍മണ്ണ ഇ.എം.എസ് ഹോസ്പിറ്റലിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അന്ത്യം. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8ന് കൊട്ടപ്പുറം പാണ്ടിയാട്ടുപുറം ജുമാ മസ്ജിദില്‍ നടക്കും.

 

ഏറെക്കാലമായി രോഗബാധിതനായിരുന്നെങ്കിലും ഗ്രന്ഥ രചനയിലും സാമൂഹിക പ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു ഫൈസി. ഏറ്റവും അവസാനം എഴുതിയ “പ്രവാചകരുടെ വിയോഗാനന്തര ഇടപെടലുകൾ” എന്ന ഗ്രന്ഥത്തിന്റെ  പ്രകാശനം നടക്കാനിരിക്കെയായിരുന്നു വിയോഗം. ജിദ്ദ എസ്.വൈ.എസ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന കെ.എ.കെ ഫൈസി ഇസ് ലാമിക് ദഅവാ കൗണ്‍സിലിന്‍റെ മുഖ്യ സംഘാടകനും, ഐ.ഡി.സി പ്രസിദ്ധീകരിച്ച ജാലകം ദ്വൈ മാസികയുടെ പത്രാധിപരുമായിരുന്നു. ഇസ് ലാമിക പണ്ഡിതരില്‍ അധികമാരും കൈകാര്യം ചെയ്യാത്ത മതത്തിലെ കല, സാഹിത്യം, വിനോദം, ചികിത്സ തുടങ്ങിയ വിഷയങ്ങളില്‍  ഗവേഷണം നടത്തി ശ്രദ്ധ നേടി. ഇസ് ലാമിനെ ആധുനികതയുമായി ബന്ധപ്പെടുത്തി നിരവധി രചനകളും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സാനിയ ഫൗണ്ടേഷന്‍റെ സ്ഥാപകനും മുഖ്യ സാരഥിയുമായിരുന്നു.

 

1980 ൽ പട്ടിക്കാട് ജാമിഅ നൂരിയയിൽ നിന്ന് ഫൈസി ബിരുദം നേടി. വിവിധ പള്ളി ദർസുകളിൽ മുദരിസായും കൊണ്ടോട്ടി ബുഖാരി ദഅവ കോളജ്, പാണ്ടിയാട്ടുപുറം എം എം അക്കാദമി കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്. എസ്‌ എസ്‌ എഫ് കൊണ്ടോട്ടി മേഖലാ പ്രസിഡന്റ്, ഏറനാട് താലൂക്ക് എസ്‌ എസ്‌ എഫ് പ്രസിഡന്റ്, പുളിക്കൽ പഞ്ചായത്ത് എസ്‌ എസ്‌ എഫ് കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

 

പ്രവാചകരുടെ വിയോഗാനന്തര ഇടപെടലുകൾ, മുഹമ്മദ് (സ്വ) 1001 ചരിത്ര കഥകൾ, ഏഴ് വൻ പാപങ്ങൾ, പെൺകുട്ടികളോടുള്ള ഉപദേശങ്ങൾ, 700 മഹാ പാപങ്ങൾ, സ്വഹീഹ് മുസ് ലിമിൽ നിന്നുള്ള തിരഞ്ഞെടുത്ത ഹദീസ് പരിഭാഷ, സജ്ജന പൂവനം (ഹദിസ് പരിഭാഷ), മഹബ്ബത്ത് റസൂൽ കുട്ടികൾക്ക് (വിവർത്തനം),, ദക്ഷിണേന്ത്യൻ സിയാറത്ത് ഡയറി, കിഴിശ്ശേരി മുഹിയുദ്ദീൻ മുസ്‌ലിയാർ ജീവ ചരിത്രം, ഇസ്‌ലാം ദഅവ ജിഹാദ്, ഇസ്‌ലാം ആരോഗ്യ ദർശനം, ഇമാം ബുഖാരി ജീവചരിത്രം, ഉത്തരേന്ത്യൻ സിയാറത്ത് ഡയറി, കടപുഴകി വീണ ഒലീവ് മരങ്ങൾ, പാടാൻ മറന്ന ബുൽ ബുൽ പക്ഷികൾ എന്നിവ രചനകളാണ്. നിരവധി രചനകള്‍ ആനുകാലിക പത്രമാസികകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

 

പിതാവ്: കാരിക്കുഴി ഐക്കരത്തൂടി അഹ്മദ് ഹാജി. മാതാവ്: കെ സി ബിയ്യാത്തു ഹജ്ജുമ്മ. ഭാര്യ:ആമിന. മക്കൾ: ബിശ്ർ, ശഫീഖ്, നുസൈബ, സുആദ, ബശാർ ശഫീഖ്, ഹംദാൻ.

 

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement