ഷാര്‍ജ: യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റായ സഫാരിയും അതുള്‍ക്കൊള്ളുന്ന മാളും മൂന്നാം വാര്‍ഷികം ആഘോഷിച്ചു. 2022 സെപതംബര്‍ 4ന് മൂന്നാം വാര്‍ഷികാഘോഷ ഭാഗമായി സഫാരിയില്‍ 4pഒരുക്കിയ വര്‍ണാഭമായ ചടങ്ങില്‍ സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ര്‍മാരായ സൈനുല്‍ ആബിദീന്‍, ഷഹിന്‍ ബക്കര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷമീം ബക്കര്‍, മുഖ്യാതിഥിയായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ.എ. റഹീം, ജനറല്‍ സെക്രട്ടറി നസീര്‍ ടി.വി. ചടങ്ങില്‍ പങ്കെടുത്തു.
|
സാമൂഹിക പ്രവര്‍ത്തകരായ ഇ.പി. ജോണ്‍സണ്‍, ചാക്കോ ഈളക്കാടന്‍, കെ.എം.സി.സി. ദുബയ് വൈസ് പ്രസിഡന്റ് റയീസ്, കെ.എം.സി.സി. നേതാക്കളായ സൈനുദീന്‍ ചേലേരി, റഗ്മാദ് മൊഴിക്കര എന്നിവരും സഫാരി മാനേജ്‌മെന്റ് പ്രതിനിധികളും സംബന്ധിച്ചു. ആയിരക്കണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തില്‍ നടന്ന സഫാരി മാളിന്റെ മൂന്നാം വാര്‍ഷികാഘോഷ ചടങ്ങുകള്‍ വര്‍ണാഭമായി.
ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന് ഇത്രയ്ക്കധികം ജനപ്രിയവും ഹൃദയവുമായി മാറാം എന്നതിന്റെ കാലയളവാണ് യുഎഇയിലെ ഉപഭോക്താക്കള്‍ക്ക് ഈ മൂന്നു വര്‍ഷവും സഫാരി സമ്മാനിച്ചത് എന്നും, ഉപഭോക്താക്കള്‍ക്ക് ഇതു വരെ പരിചിതമല്ലാതിരുന്ന പുത്തന്‍ ആശയങ്ങളും നിരവധി വമ്പന്‍ ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് സഫാരി രാജ്യത്തെ ഹൈപര്‍ മാര്‍ക്കറ്റുകളുടെ മുന്‍പന്തിയില്‍ ഇന്ന് അനുപമമായ സ്ഥാനം നേടിയിരിക്കുകയാണ് എന്നും ചടങ്ങില്‍ സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയറകുര്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു.
365 ദിനവും ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത രീതിയിലുള്ള പ്രമോഷനുകളും, ഓഫറുകളും, വിലക്കിഴിവുകളും റാഫിള്‍
നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും നടപ്പാക്കിയ മറ്റൊരു ഹൈപ്പര്‍മാര്‍ക്കറ്റും സഫാരിയെ പോലെ ജിസിസിയില്‍ തന്നെ ഇല്ലെന്ന് ഉറപ്പിച്ച് പറയാനാകുമെന്നും. വിട്ടുവീഴ്ച ചെയ്യാത്ത ഗുണമേന്മയും താങ്ങാനാകുന്ന ഏറ്റവും മികച്ച വിലയും എന്ന ഒറ്റക്കാര്യം തന്നെ മതി സഫാരി യു.എം വിപണിയില്‍ സൃഷ്ടിച്ച ബെഞ്ച്മാര്‍ക്ക് എന്താണെന്ന് ബോധ്യപ്പെടാന്‍ എന്ന് സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ ഷഹിന്‍ ബക്കര്‍ പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഗുണമേന്മയുള്ള ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചു എന്നതാണ് ഏറ്റവും പ്രാധാന്യത്തോടെ എടുത്തു പറയാന്‍ ആഗ്രഹിക്കുന്നത്. അതുപോലെ തന്നെ ഏത് സമയത്തും സഫാരിയില്‍ എത്തുന്ന ഉപഭോക്താവിന് ഏതെങ്കിലും ഒരു പ്രമോഷനെങ്കിലും ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും. കോവിഡ് കാലഘട്ടങ്ങളില്‍ ബാച്ചിലേഴ്‌സിനായാലും, കുടുംബങ്ങൾക്കായാലും അകലം പാലിച്ച് ഒരേപോലെ വന്ന് വളരെ സേഫ് ആയി ഷോപ്പിങ്ങ് ചെയ്യാന്‍ പറ്റിയ ഒരു ഷോപ്പിങ്ങ് മാളായി കഴിഞ്ഞു എന്നുള്ളതും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ.എ. റഹീം പറഞ്ഞു.
പല കാര്യങ്ങളിലും ലോകത്തിന് മാതൃകയായ യുഎഇ ഭരണകൂടത്തിന്റെ അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനങ്ങളും കൊണ്ടാണ് സഫാരിക്ക് ഇത്ര മികവാര്‍ന്ന നിലയില്‍ മുന്നേറാന്‍ സാധിച്ചത്. അതിന് ആദരണീയരായ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി, മറ്റ് എമിറേറ്റുകളിലെ ഭരണാധികാരികള്‍ എന്നിവര്‍ക്ക് സഫാരി മാനേജമെന്റ് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
അതുപോലെ തന്നെ, ഷാര്‍ജ റുളേഴ്സ് ഓഫിസ് ചെയര്‍മാനും സഫാരിയുടെ സര്‍വസ്വവുമായ ശൈഖ് സാലം ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഖാസിമിക്കും മാനേജ്‌മെന്റ് അധികൃതര്‍ കൃതജ്ഞത അറിയിച്ചു.
ചുരുങ്ങിയ കാലയളവില്‍ തന്നെ സഫാരിയെ നെഞ്ചേറ്റിയ പ്രിയ ഉപഭോക്താക്കളോട് നന്ദി പ്രകടിപ്പിച്ച മാനേജ്‌മെന്റ്, പ്രിയ
സഹപ്രവര്‍ത്തകര്‍, സഫാരി മാളിലെ മറ്റ് സ്ഥാപനങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരെയും ഈ സന്ദര്‍ഭത്തില്‍ നന്ദിയോടെ സ്മരിക്കുന്നുവെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
മലയാളത്തിന്റെ വലിയ ആഘോഷമായ ഓണനാളുകളിലാണ് പ്രവാസ സമൂഹത്തിന്റെ ഏറ്റവും ജനപ്രിയ ഹൈപര്‍ക്കറ്റായ സഫാരി മൂന്നാം വാര്‍ഷികമാഘോഷിക്കുന്നത് എന്നത് ഈ ഉത്സവഛായയെ ഔന്നത്യത്തിലെത്തിച്ചിരിക്കുന്നു. മുന്നാം വാര്‍ഷികാഘോഷ കാലയളവില്‍ ഏറ്റവും സവിശേഷമായ പ്രമോഷനുകളും ഓഫറുകളും വിലക്കിഴിവുകളും ഇവന്റുകളും പ്രത്യേക ഓണം പ്രോഗ്രാമുകള്‍ക്കൊപ്പം സഫാരി സംവിധാനിച്ചിരിക്കുന്നു.
കോവിഡ് മഹാമാരിക്ക് ശേഷം എത്തിയ ഓണത്തെ ഗംഭീരമായി കൊണ്ടാടാന്‍ സഫാരി മാളിലെ വിവിധ വിഭാഗങ്ങള്‍ സജ്ജമായിക്കഴിഞ്ഞു. തിരുവാതിരകളി, ഒപ്പന, വടംവലി, പൂക്കളം, സിനിമാറ്റിക്ക് ഡാന്‍സ്, കിഡ്സ് പെയിന്റിങ്, പായസം എന്നീ ഇനങ്ങളിലെ മല്‍സരങ്ങള്‍ ഓണാഘോഷത്തെ സമ്പൂര്‍ണ്ണമാക്കുന്ന അനുഭവമായിരിക്കും.
മൂന്നാം വാര്‍ഷികാഘോഷ ഭാഗമായി സെപ്തംബര്‍ 1 മുതല്‍ എണ്ണിയാല്‍ ഒടുങ്ങാത്തത്രയും പ്രമോഷകളും ഓഫറുകളുമാണ് സഫാരി ഉപഭോക്താക്കള്‍ക്കായി സമ്മാനിക്കുന്നത്.
വിന്‍ കിലോ ഗോള്‍ഡ് പ്രമോഷന്‍, ഹാഫ് എ മില്യണ്‍ പ്രമോഷന്‍സ്, ടയോട്ട ഫോര്‍ച്യൂണര്‍, കൊറോള, നിസ്സാന്‍ സണ്ണി കാര്‍ പ്രമോഷന്‍ തുടങ്ങി യു.എ.ഇയില്‍ നാളിതുവരെ കാണാത്ത സമ്മാനപദ്ധതികളിലൂടെ ജീവിതം തന്നെ മാറ്റി മറിച്ചത് ആയിരങ്ങളായിരുന്നു.
ഇതിനകം സഫാരി ബേക്കറി & ഹോട്ട് ഫുഡ് വിഭാഗത്തില്‍ നടന്ന ഭക്ഷണ മഹോത്സവങ്ങള്‍ ഭക്ഷ്യ പ്രേമികളുടെ വന്‍ ശ്രദ്ധയാണ് നേടിയത്. അച്ചായന്‍സ് ഫുഡ് ഫെസ്റ്റ്, സ്ട്രീറ്റ് ഫുഡ് ഫെസ്റ്റ്, മലബാര്‍ ഫുഡ് ഫെസ്റ്റിവല്‍, ദോശ മേള, പൂട്ടു ഫീസ്റ്റ്, പായസമേള തുടങ്ങിയവയ്‌ക്കെത്തിയ ജന സാഗരം തന്നെ ഇതിന് സാക്ഷി.
നാട്ടിന്‍പുറങ്ങളെ ഓര്‍മിപ്പിക്കും വിധം മികച്ച രംഗ സജ്ജീകരണങ്ങള്‍ കൊണ്ട് ഭക്ഷ്യമേളകളെ വ്യത്യസ്തമാക്കാനും സഫാരി സൂക്ഷ്മത പുലര്‍ത്തി. മൂന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സഫാരി ബേക്കറി ഹോട്ട് ഫുഡില്‍ വേറിട്ട രീതിയിലുള്ള പ്രമോഷനുകളും ഓഫറുകളുമാണ് ഒരുക്കിയിരിക്കുന്നത്. മാത്രവുമല്ല ഈ ഓണക്കാലത്ത് 25ല്‍ പരം വിഭവങ്ങളുമായി ഒരു വിപുലമായ ഓണസദ്യയുമാണ് സഫാരി വിഭാവന ചെയ്തിരിക്കുന്നത്.
ഫര്‍ണിച്ചറില്‍ കരവിരുത് തീര്‍ക്കുന്നതിനൊപ്പം, പ്രൗഡിയുടെ പ്രതീകങ്ങളായ ഓഫീസ് ഫര്‍ണിച്ചറിന്റെ ലോകോത്തര കലക്ഷന്‍ ഒരുക്കി ജനമനസ്സുകളില്‍ ഇടം നേടിയ സഫാരി, ഫര്‍ണീച്ചര്‍ ഹോം & ഓഫീസിനു സാധിച്ചു എന്നതും എടുത്തു പറയേണ്ട ഒന്നാണ്.
ഷോപ്പിംഗിനൊപ്പം വിനോദവും എന്ന ആശയം പ്രഖ്യാപിച്ചപ്പോള്‍ ഇതെങ്ങനെ സാധ്യമാകും എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടി ആയിരുന്നു സഫാരിയിലെ വിനോദ പരിപാടികള്‍. മ്യൂസിക്കല്‍ ഷോകള്‍, നൃത്ത പരിപാടികള്‍, മാജിക് ഷോകള്‍, കുട്ടികള്‍ക്കായുള്ള വിഭിന്ന വിനോദ പരിപാടികള്‍, ഫാഷന്‍ ഷോകള്‍ തുടങ്ങി ഉപഭോക്താക്കളുടെ വാരാന്ത്യങ്ങളെ സമ്പുഷ്ടമാക്കാന്‍ സഫാരിക്ക് സാധിച്ചിട്ടുണ്ട്.
കോവിഡ് കാലഘട്ടത്തില്‍ ലോകം പതറി നില്‍ക്കുന്ന സമയത്തും ആരോധഗ്യപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി 500ല്‍ കൂടുതല്‍ നഴ്‌സുമാരെ നഴ്‌സസ് ഡേദിനത്തില്‍ ആദരിച്ചതും സമൂഹത്തോടുള്ള സഫാരിക്കുള്ള പ്രതിബദ്ധത വെളിവാക്കുന്നു.
വിശാലമായ പാര്‍ക്കിംഗ് സാകര്യം, ബജറ്റ് ഫ്രണ്ട്‌ലി ഷോപ്പിങ്, ആകര്‍ഷമായ പ്രമോഷനുകള്‍, മെഗാ റാഫിള്‍ നറുക്കെടുപ്പുകള്‍, കൂട്ടികള്‍ക്കായുള്ള കിഡ് പ്ളേ ഏരിയ, ഫുഡ് കോര്‍ട്ട്, ഒപ്പം മനസ്സു കുളിര്‍പ്പിക്കുന്ന വിനോദ പരിപാടികള്‍ എന്നിവയൊക്കെ കൊണ്ട് തന്നെ എല്ലാവരുടെയും മനം കീഴടക്കിയ വീകെന്‍ഡ് ഡെസ്റ്റിനേഷന്‍ ആയി മാറാന്‍ ഈ ചുരുങ്ങിയ കാലയളവില്‍ സഫാരിക്ക് സാധിച്ചിട്ടുണ്ട്.



