ഗണേശവിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ ഏഴുപേർ മുങ്ങിമരിച്ചു. ഹരിയാനയിലെ സോണിപട്ടിലും മഹേന്ദ്രഗഡിലുമായാണ് സംഭവം. സോണിപ്പട്ടിൽ 3 പേരും മഹേന്ദ്രഗഡിൽ നാലുപേരുമാണ് മരിച്ചത്. ആഗസ്ത് 31ന് ആരംഭിച്ച ഗണേഷ് ചതുർഥി ആഘോഷം വെള്ളിയാഴ്ച സമാപിച്ചതോടെ ഗണേശവിഗ്രഹം വെള്ളത്തിലൊഴുക്കുന്ന ചടങ്ങിനിടെയാണ് അപകടമുണ്ടായത്.
|
സോണിപ്പട്ടിൽ പിതാവും മകനും മരുമകനുമാണ് മുങ്ങിമരിച്ചത്. മഹേന്ദ്രഗഡിൽ ഒമ്പതു പേരാണ് ഗണേശവിഗ്രഹ നിമഞ്ജനത്തിനു പോയത്. കനാലിൽ വിഗ്രഹമൊഴുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് നാലുപേർ മരിച്ചത്. എട്ടുപേർ ഒഴുക്കിൽപ്പെട്ടെങ്കിലും നാലുപേരെ രക്ഷപ്പെടുത്താനായി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



