ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിന് തീപ്പിടിച്ച് 8 പേർ കൊല്ലപ്പെട്ടു. തെലങ്കാനയിലെ സെക്കന്തരാബാദിലാണ് സംഭവം. ഷോറൂമിലെ അഗ്നിബാധ സമീപത്തെ മുകൾ നിലയിലെ ഹോട്ടലിലേക്ക് പടർന്നുപിടിച്ചു. ഇവിടെ 25 അതിഥികൾ താമസിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
|
അഗ്നിബാധയിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. തീപ്പിടുത്തത്തെ തുടർന്ന് വ്യാപിച്ച വിഷപ്പുക ശ്വാസം മുട്ടിയാണ് മരണങ്ങളിൽ കൂടുതലും സംഭവിച്ചതെന്നും അധികൃതർ വ്യക്തമാക്കി. ക്രെയിൻ ഏണികൾ ഉപയോഗിച്ചാണ് കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചത്. അഗ്നിശമനസേനയ്ക്കൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനനത്തിൽ പങ്കാളികളായി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



