|
കോഴിക്കോട് : ഫാറൂഖ് കോളജിന്റെ പൂർവ വിദ്യാർഥി സംഘടനയായ ഫോസ, പ്ളാറ്റിനം ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കൺവൻഷൻ നടത്തി. ഫാറൂഖ് കോളജിനെ ചരിത്ര ടൂറിസം കേന്ദ്രമാക്കുമെന്നും, ഫാറൂഖ് കോളജിനും ഫോസയ്ക്കും കേരള ടൂറിസത്തിൽ ഒട്ടേറെ സംഭാവനകളർപ്പിക്കാൻ കഴിയുമെന്നും ഫോസ അംഗവും പൊതു മരാമത്ത് – ടൂറിസം മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് ഓൺലൈൻ സന്ദേശത്തിൽ അറിയിച്ചു.
ഫോസ സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് കെ കുഞ്ഞലവി അധ്യക്ഷനായിരുന്നു. പി ടി എ റഹീം, എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.കെ.എം.നസീർ ആമുഖ ഭാഷണം നടത്തി , പൂർവ വിദ്യാർഥികളായ മുസ് ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് ഉമ്മർ പാണ്ടികശാല, ഒഡാപെക് ചെയർമാൻ കെ.പി.അനിൽകുമാർ, പോർട് ഓഫിസർ അശ്വനി പ്രതാപ്, പ്രഫ. യൂസുഫലി, പ്രഫ. എ കുട്ട്യാലിക്കുട്ടി, പ്രഫ. ഇ പി ഇമ്പിച്ചിക്കോയ, സി.പി.അബ്ദുൽ സലാം, സി.പി.അബൂബക്കർ എന്നിവർ സംസാരിച്ചു.
ഫോസ ജില്ലാ കമ്മിറ്റി ഭാരവാഹികളായി സി.പി.അബ്ദുൽ സലാം (പ്രസിഡൻറ്), രാമകൃഷ്ണൻ, ആസിഫ്.പി, അതിയ.കെ.പി (വൈസ് പ്രസിഡന്റുമാർ), സി.പി.അബൂബക്കർ (ജനറൽ സെക്രട്ടറി), പി.പി.ഹാഫിസ് റഹ്മാൻ, സുമ മോഹൻ, ജമാൽ പാറക്കൽ (ജോയിന്റ് സെക്രട്ടറിമാർ), കെ.മുഹമ്മദ് ബഷീർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.



