ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽകൊലക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ സർവീസിൽ നിന്നു വിരമിക്കാനിരിക്കെ കേന്ദ്രസർക്കാർ പിരിച്ചുവിട്ടു. ഗുജറാത്ത് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ സതീഷ് ചന്ദ്ര വർമയെ ആണ് പിരിച്ചുവിട്ടത്.
|
നിലവിൽ സിആർപിഎഫിൽ സേവനമനുഷ്ഠിച്ചുവരികയാണ് വകുപ്പുതല നടപടിയായി സതിഷ് ചന്ദ്ര വർമയെ കേന്ദ്രം പിരിച്ചുവിട്ടിരിക്കുന്നത്. നടപടിക്കെതിരേ സതീഷ് ചന്ദ്ര സുപ്രിംകോടതിയെ സമീപിച്ചു.
1986 ബാച്ച് ഐപിഎസുകാരനായ സതീഷ് ചന്ദ്ര 2004ലാണ് ഗുജറാത്ത് ഹൈക്കോടതി നിയമിച്ച പ്രത്യേകാന്വേഷണ സംഘത്തിന്റെ ഭാഗമായി ഇസ്രത്ത് ജഹാൻ ഏറ്റുമുട്ടൽകൊലപാതകം അന്വേഷിച്ചത്. 2011ൽ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സതീഷ് ചന്ദ്ര വർമ 19കാരിയായ ഇശ്രത്ത് ജഹാനെയും മൂന്നു പുരുഷന്മാരെയും വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



