23
Sep 2022
Wed
23 Sep 2022 Wed

ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽകൊലക്കേസ് അന്വേഷിച്ച ഉദ്യോ​ഗസ്ഥനെ സർവീസിൽ നിന്നു വിരമിക്കാനിരിക്കെ കേന്ദ്രസർക്കാർ പിരിച്ചുവിട്ടു. ​ഗുജറാത്ത് കേഡർ ഐപിഎസ് ഉദ്യോ​ഗസ്ഥനായ സതീഷ് ചന്ദ്ര വർമയെ ആണ് പിരിച്ചുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

നിലവിൽ സിആർപിഎഫിൽ സേവനമനുഷ്ഠിച്ചുവരികയാണ് വകുപ്പുതല നടപടിയായി സതിഷ് ചന്ദ്ര വർമയെ കേന്ദ്രം പിരിച്ചുവിട്ടിരിക്കുന്നത്. നടപടിക്കെതിരേ സതീഷ് ചന്ദ്ര സുപ്രിംകോടതിയെ സമീപിച്ചു. 

 

1986 ബാച്ച് ഐപിഎസുകാരനായ സതീഷ് ചന്ദ്ര 2004ലാണ് ​ഗുജറാത്ത് ഹൈക്കോടതി നിയമിച്ച പ്രത്യേകാന്വേഷണ സംഘത്തിന്റെ ഭാ​ഗമായി ഇസ്രത്ത് ജഹാൻ ഏറ്റുമുട്ടൽകൊലപാതകം അന്വേഷിച്ചത്. 2011ൽ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സതീഷ് ചന്ദ്ര വർമ 19കാരിയായ ഇശ്രത്ത് ജഹാനെയും മൂന്നു പുരുഷന്മാരെയും വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു.