29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
​ഗോവയിലെ 11 കോൺ​ഗ്രസ് എംഎൽഎമാരിൽ 8 പേരും ബിജെപിയിൽ ചേർന്നു

​ഗോവയിലെ ആകെയുള്ള 11 കോൺ​ഗ്രസ് എംഎൽഎമാരിൽ 8 പേരും ബിജെപിയിൽ ചേർന്നു. ഇതോടെ നിയമസഭയിലെ പ്രതിപക്ഷമായ കോൺ​ഗ്രസ് എംഎൽഎമാരുടെ എണ്ണം കേവലം മൂന്നായി ചുരുങ്ങി. മൂന്നിൽ രണ്ട് എംഎൽഎമാരും മറ്റുപാർട്ടിയിൽ ചേർന്നതിനാൽ ഇവരെ അയോ​ഗ്യരാക്കാൻ കോൺ​ഗ്രസിനാവില്ല. മുതിർന്ന നേതാക്കളായ ​ദി​ഗംബർ കാമത്ത്, മൈക്കൽ ലോബോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബിജെപിയിൽ ചേർന്നിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

 രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോ​ഗമിക്കുന്നതിനിടെയാണ് ​ഗോവയിൽ പാർട്ടിക്ക് കനത്ത തിരിച്ചടിയായി എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നതെന്നതും ശ്രദ്ധേയമായി. കേന്ദ്രഏജൻസികളെ കാട്ടിയും ​ഗുണ്ടകളെ വിട്ടുമൊക്കെയുള്ള ബിജെപിയുടെ ഭീഷണിയാണ് എംഎൽഎമാരുടെ ബിജെപി ചേരലിനു പിന്നിലെന്ന് കോൺ​ഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. 

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement